ദുൽഖറും കീർത്തിയും; ബിഗ്​ബജറ്റ്​ തെലുങ്ക്​ ചിത്രം ’മഹാനടി’യുടെ ടീസർ 

20:58 PM
14/04/2018
Mahanati-teaser

യുവ സൂപ്പർതാരം ദുൽഖർ സൽമാന്‍റെ ആദ്യ തെലുങ്ക്​ ചിത്രം മഹാനടിയുടെ ടീസർ പുറത്തിറങ്ങി. അന്തരിച്ച തെന്നിന്ത്യൻ നടി സാവിത്രിയുടെ സംഭവ ബഹുലമായ ജീവിത കഥപറയുന്ന ചിത്രത്തിൽ കീർത്തി സുരേഷ്​ സാവിത്രിയായി വേഷമിടുന്നു. പഴയ കാല റൊമാൻറിക്​ ഹീറോ ജെമിനി ഗണേശനായാണ്​ ഡി.ക്യൂ അഭിനയിക്കുന്നത്​. നാഗ്​ അശ്വിനാണ്​ മഹാനടി സംവിധാനം ചെയ്യുന്നത്​. 

1940 മതൽ 1980 വരെയുള്ള മഹാനടി സാവിത്രിയുടെ ജീവിതമാണ്​ ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്​​. സാവിത്രി അഭിനയിച്ച സിനിമകളും അന്നത്തെ പ്രണയ നായകനായ ജെമിനി ഗണേശനുമായുള്ള സാവിത്രിയുടെ വിവാഹവും മഹാനടിയിലൂടെ പുന:സൃഷ്​ടിക്കുന്നുണ്ട്. 

നാഗ ചൈതന്യ, സാമന്ത റുത്​പ്രഭു, അർജുൻ റെഡ്ഡി ഫെയിം വിജയ്​ ദേവരകൊണ്ട, ഷാലിനി പാണ്ഡെ, പ്രകാശ്​ രാജ്​ എന്നിവരും പ്രധാന വേഷത്തിലുണ്ട്​​.

യുവ നടൻ നാഗചൈതന്യ മുത്തച്ഛനും അന്നത്തെ മുൻനിര താരവുമായ നാഗേശ്വര റാവുവി​​​​െൻറ ചെറുപ്പകാലം അഭിനയിക്കുന്നു. തെലുങ്ക്​ സൂപ്പർസ്​റ്റാർ നാഗാർജുനയുടെ മകനാണ്​ നാഗചൈതന്യ. വിഖ്യാത നടനായ എൻ.ടി രാമറാവുവും ചിത്രത്തിൽ വരുന്നുണ്ട്​. വിജയ്​ ദേവരകൊണ്ട, സാമന്ത എന്നിവർ മാധ്യമ പ്രവർത്തകരായാണ്​ മഹാനടിയിൽ എത്തുന്നത്. 

മെയ്​ ഒമ്പതിന്​​ ലോക വ്യാപകമായി മഹാനടി തിയറ്ററുകളിലെത്തും. വിജയാന്തി മൂവിസാണ്​ നിർമാണം. തമിഴിലും മലയാളത്തിലും ചിത്രം മൊഴിമാറ്റി റിലീസ്​ ചെയ്​തേക്കും. ‘നടിഗർ തിലകം’ എന്നാണ്​ ചിത്രത്തിന്​ തമിഴിൽ നൽകിയിരിക്കുന്ന പേര്​.

Loading...
COMMENTS