മഹാഭാരതത്തിെൻറ ആദ്യ ലൊക്കേഷൻ അബൂദബി
text_fieldsദുബൈ: ആയിരം കോടി ചെലവിട്ട് എം.ടി.യുടെ രണ്ടാമൂഴത്തെ ആധാരമാക്കി നിർമിക്കുന്ന 'മഹാഭാരതം' ചിത്രത്തിെൻറ ആദ്യ ലൊക്കേഷൻ അബൂദബി ആയിരിക്കുമെന്ന് നിർമാതാവ് ഡോ. ബി.ആർ.ഷെട്ടി.
തന്നെ വളർത്തി വലുതാക്കിയ നാടിനോടുള്ള കടപ്പാടും ഇന്ത്യയും ഇൗ ദേശവും തമ്മിലെ സൗഹൃദവും ദൃഢപ്പെടുത്താനാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാഷ്ട്രങ്ങളും സ്ഥാപനങ്ങളും പ്രതിഭകളും ചിത്രത്തിെൻറ നിർമാണത്തിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാടുകളും ദ്വീപുകളും മറ്റും ഷൂട്ടിംഗിനായി നൽകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എം.ടിയുടെയും മോഹൻലാലിെൻറയും സാന്നിധ്യം ചിത്രത്തിെൻറ സുപ്രധാന നേട്ടമാണ്. മികവുറ്റതും വ്യത്യസ്തമായതുമായ ഒരു സംരംഭത്തിന് തുടക്കമിട്ടാൽ പിന്തുണ നൽകാൻ ലോകം കൂടെയുണ്ടാകുമെന്ന് പുതു തലമുറയെ ബോധ്യപ്പെടുത്താനും ഇൗ ഉദ്യമം കൊണ്ട് ലക്ഷ്യമിടുന്നതായി സ്റ്റാർട്ട്അപ്പ് ഇന്ത്യ വാർത്താ സമ്മേളന ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
