Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാരവാനിൽ ഉറങ്ങാത്ത...

കാരവാനിൽ ഉറങ്ങാത്ത മമ്മൂട്ടി; സഹ സംവിധായകന്‍റെ വൈറൽ പോസ്റ്റ്

text_fields
bookmark_border
Mammootty Madhura Raja
cancel

സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം മധുരരാജ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ ലോക്കേഷൻ അനുഭവങ ്ങൾ പങ്കുവെച്ചുള്ള സഹ സംവിധായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 'ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇര ുന്ന് ഉറങ്ങുന്ന മെഗാ സ്റ്റാർ' എന്ന തലക്കെട്ടിലാണ് സഹ സംവിധായകന്‍ അനുഭവം പങ്കുവെക്കുന്നത്.

ഫേസ്ബുക ്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന 'മെഗാ സ്റ്റാർ'

ഈ കാ ഴ്ച നേരിൽ കണ്ടപ്പോ സത്യത്തിൽ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ... അതിലും മുകളിൽ എന്തോ ആണ് തോന്നിയത്
കാരണം
ഇന്ന് ഒരു സിനിമയിലും 2 സിനിമയിലും അഭിനയിച്ചവർ വരെ രാവിലെ വന്നിട്ടുണ്ടെങ്കിൽ മേക്കപ്പ് ചെയ്ത് റെഡിയായി വരാൻ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അവർ കാരവാനിൽ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത ഷോട്ട് റെഡിയായി വരാൻ 10.15 മിനിട്ട് എടുക്കും)

പക്ഷെ മമ്മൂക്ക.

എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച്ച് കഷ്ടപ്പെട്ട് ഫൈറ്റ് കഴിഞ്ഞു പോകുമ്പോൾ മമ്മൂക്കയോട് ഡയറക്ടർ. മമ്മൂക്ക നാളെ രാവിലേ ഒരു 10 മണി 10:15 ആകുമ്പോഴത്തേക്കും എത്താൻ പറ്റുവോ?

പിറ്റേ ദിവസം രാവിലെ 9മണിക്ക് മമ്മൂക്ക ലൊക്കേഷനിൽ എത്തും. കാരവാനിൽ കേറാതെ നേരെ ലൊക്കേഷനിലേക്ക് വന്ന് അവിടെ നിന്ന് തന്നെ കോസ്റ്റൂം ചേഞ്ച് ചെയ്ത് റെഡിയാകും.

ഷോട്ടുകളുടെ ബ്രേക്ക് ടൈമിൽ തലേ ദിവസത്തെ ക്ഷീണം, വെയിൽ, പ്രൊപലറിന്‍റെ സൗണ്ട്, പുക, പട്ടികളുടെ കുര, ഇതിനു പുറമെ കാട്ടിൽ പലതരം ഇഴ ജന്തുക്കളും..

മമ്മൂക്കയോട് കാരവാനിൽ പോയി ഇരുന്നോളു റെഡി ആകുമ്പോൾ വിളിച്ചോളാം എന്നു പറയുമ്പോൾ...

മമ്മൂക്ക: നമ്മൾ എല്ലാരും കൂടിയല്ലേ സിനിമ ചെയ്യുന്നേ... നിങ്ങൾ ഇവിടെ പുകയത്ത്‌ കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും. ഞാൻ ഇവിടെ ഇരുന്നോളാം.

നോക്കുമ്പോൾ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നു. ഫാൻ ഇല്ലാത്തതിനോ എ.സി കൂളർ ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല.

ഈ ഫോട്ടോയിൽ നിന്ന് മനസിലാക്കാം ക്ഷീണം. പക്ഷെ ഫ്രെയിമിൽ വന്ന് നിൽക്കുമ്പോൾ 40 വയസ് കുറയും. എനർജി ലെവൽ പറയണ്ടല്ലോ പടത്തിൽ കാണാം.

40 വർഷത്തിന് മുകളിൽ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥയും സ്നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല. ഓരോ സിനിമ മമ്മൂക്കാടെ കൂടെ ഞാൻ വർക്ക്‌ ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപ്പെടുത്തുകയാണ്. ഇന്ന് മധുരരാജ ഇത്രയും വലിയ വിജയം ആയതിന്‍റെ മുഖ്യപങ്ക് മമ്മൂക്കക്ക് തന്നെയാണ്.

"ചെയ്യുന്ന ജോലി അതിന്‍റെ പൂർണതയിൽ എത്തിക്കാൻ എന്ത് കഷ്ടപ്പാട് സഹിക്കാനും അതിന്‍റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ്. ഇന്നത്തെ പുതിയ നടൻമാർ മുതൽ സീനിയർ നടൻമാർ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്നേഹവും ഡെഡിക്കേഷനും. ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോന്ന് അറിയില്ല. പക്ഷെ മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രമേ ഉള്ളു... ഒരേയൊരു മമ്മൂക്ക...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam newsmovies newsMADHURA RAJA
News Summary - Madhura Raja Assistant Director FB Post to Remember Mammootty -Movies News
Next Story