ഡൽഹിയിൽ മധുബാലയുടെ മെഴുക് പ്രതിമ
text_fieldsന്യൂഡൽഹി: ഉദ്ഘാടനം പ്രതീക്ഷിക്കുന്ന ഡൽഹിയിലെ പ്രശസ്തമായ മദാം തുസാഡ്സ് മെഴുക് പ്രതിമ മ്യൂസിയത്തിൽ ഇനി പ്രമുഖർക്കൊപ്പം ആദ്യകാല ബോളിവുഡ് താരം മധുബാലയും. ഇന്ത്യൻ സിനിമാതാരങ്ങളിൽ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന മധുബാലയുടെ മെഴുക് പ്രതിമ മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്തു.
1960 ൽ ഇവർ അഭിനയിച്ച ‘മുഗൾ ഇ അസം’ എന്ന സിനിമയിലെ അനാർക്കലിയുടെ വേഷത്തിലാണ് പ്രതിമ രൂപകൽപന ചെയ്തിരിക്കുന്നത്. ഒന്നിലധികം ശിൽപികൾ മധുബാലയുടെ സഹോദരി മധുർ ബ്രിജ് അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയാണ് പ്രതിമക്ക് അന്തിമരൂപം നൽകിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് 1969 ൽ 36ാം വയസ്സിലാണ് മധുബാല അന്തരിച്ചത്.
ലണ്ടനടക്കമുള്ള ലോകത്തെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മെഴുക് പ്രതിമകൾക്ക് മാത്രമുള്ള മദാം തുസാഡ്സ് മ്യൂസിയം ഇൗവർഷം അവസാനത്തോടെ മാത്രമേ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കൂ. നിലവിൽ ക്രിക്കറ്റ് താരം കപിൽ ദേവ്, ഗായിക ആശ ബോസ്ലെ, ശ്രേയ ഘോഷാൽ എന്നിവരുടെ പ്രതിമകൾ മ്യൂസിയത്തിൽ തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
