പൾസർ സുനിയാണ് ഫ്രാങ്കോ -മാല പാർവതി 

18:33 PM
12/09/2018
maala-Paarvathi

ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ നടപടിയെടുക്കാത്തതിനെ വിമർശിച്ച് നടി മാല പാർവതി. ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ടെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.  പൾസർ സുനിയാണ് ഫ്രാങ്കോ. ഇനി ഫ്രാങ്കോക്ക് ക്വട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയെ പിടിക്കാമെന്നും മാല പാർവതി കൂട്ടിച്ചേർത്തു.  

ഇത് കൂടാതെ മറ്റൊരു പോസ്റ്റിൽ 'രാവിലെ ഫേസ് ബുക്കിൽ കണ്ടത് 'അവൾക്കൊപ്പം' നിബന്ധനകള്‍ക്ക് വിധേയം എന്നാണെന്നും പാര്‍വതി പരിഹസിച്ചു.

മാല പാര്‍വതിയുടെ കുറിപ്പ് 
ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ട്. പള്‍സര്‍ സുനിയാണ് ഫ്രാങ്കോ. ഇനി ഫ്രാങ്കോയ്ക്ക് കൊട്ടേഷന്‍ കൊടുത്തവരുണ്ടെങ്കില്‍ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകള്‍ക്കുള്ളില്‍ കഴിയുന്ന കന്യാസ്ത്രീമാര്‍ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കില്‍. അതവര്‍ക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളത് കൊണ്ടാണ്. ഒരുപക്ഷേ മരണം പോലും അവര്‍ മുന്നില്‍ കാണുന്നുണ്ടാകാം. ഇരുട്ടറയില്‍ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാവിധികളാണ് കോണ്‍വെന്റുകളില്‍ നിലനില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടി നമ്മള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ആക്കം പോര!

Loading...
COMMENTS