പ്രിയ മമ്മൂക്ക, ഈ പ്രചരണം താങ്കളുടെ പേരിലാണ് -മാല പാർവതി
text_fieldsപാർവതിക്ക് നേരെയുള്ള ഡിസ് ലൈക് ക്യാമ്പൈൻ വീണ്ടും. അഞ്ജലി മേനോൻ ചിത്രം 'കൂടെ'യുടെ വിഡിയോ ഗാനത്തിനെതിരെയാണ് വീണ്ടും പ്രചരണം തുടങ്ങിയത്. ഇക്കാര്യം നടി മാല പാർവതിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മമ്മൂക്ക മൂവി പ്രമോഷൻ' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ചിത്രത്തിന്‍റെ ഗാനത്തിനെതിരെ ഡിസ് ലൈക് ക്യാമ്പൈൻ നടത്തണമെന്ന ആഹ്വാനമുള്ളത്. 'പാർവതി ഫെമിനിച്ചി സോങ്, ഡിസ് ലൈക് അടിച്ച് പൊളിക്ക് മക്കളെ'യെന്നാണ് ഗ്രൂപ്പിലുള്ളത്.
പ്രിയ മമ്മൂക്ക, ഇത് താങ്കളുടെ പേരിലാണ്. പാർവ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. പരസ്പരം സ്നേഹമായി നമുക്ക് പ്രവർത്തിക്കാനാവണം. അതിനാൽ #Standwithparvathi എന്ന പേരിൽ ഹാഷ്ടാഗ് ക്യാമ്പൈൻ തുടങ്ങുന്നുവെന്നും മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. ഈ ക്യാമ്പൈൻ മമ്മൂക്ക ഏറ്റെടുക്കുമെന്ന് കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അഞ്ജലി മേനോൻ ചിത്രം 'കൂടെ'യുടെ പുതിയ ഗാനം ഇന്ന് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് ആയിരത്തിലധികം ഡിസ് ലൈക്കുകൾ ലഭിച്ചിട്ടുമുണ്ട്. റോഷ്‌നി ദിനകർ സംവിധാനം ചെയ്ത പാർവ്വതി-പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറിക്കെതിരേയും മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ചിത്രം 'കസബ'യിലെ സ്ത്രീവിരുദ്ധത തുറന്ന് പറഞ്ഞതോടെയാണ് മമ്മൂട്ടി ആരാധകർ പാർവതിക്കെതിരെ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
