പശുവിന്‍റെ പേരിലുള്ള ആൾകൂട്ടകൊല വിഷമിപ്പിക്കുന്നു -കങ്കണ

12:32 PM
10/08/2018

മുംബൈ: രാജ്യത്ത് പശുവിന്‍റെ പേരിൽ നടക്കുന്ന ആൾകൂട്ട കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്. ആൾകൂട്ട കൊലപാതകങ്ങൾ ഏറെ വിഷമമുണ്ടാക്കുന്നുവെന്ന് അവർ പറഞ്ഞു. മുംബൈയിൽ സദ്ഗുരു ജഗ്ഗു വാസുദേവുമായി നടത്തിയ അഭിമുഖത്തിലാണ് കങ്കണ പശുക്കളുടെ പേരിൽ നടക്കുന്ന അക്രമങ്ങളെ വിമർശിച്ചത്. 

മൃഗങ്ങളെ സംരക്ഷിക്കണമെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ ആൾക്കൂട്ട കൊലപാതകങ്ങൾ  ഹൃദയം തകർക്കും. തന്‍റെ പുതിയ ചിത്രം 'മണികർണിക'യിൽ പശുവിനെ രക്ഷിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ രംഗം വേണ്ടെന്നുവെച്ചു. പശു സംരക്ഷകരായി ചിത്രീകരിക്കപ്പെടരുത് എന്നതുകൊണ്ടാണിതെന്നും കങ്കണ പറഞ്ഞു. 

Loading...
COMMENTS