വോട്ടിനായി എന്തും ചെയ്യും മ​ൻ​സൂ​ർ അ​ലി​ഖാൻ

  • ഷൂ ​​പോ​​ളി​​ഷ്​ ചെ​​യ്​​​തും ചാ​​യ അ​​ടി​​ച്ചും മാ​​ലി​​ന്യ വ​ണ്ടി ഒാ​ടി​ച്ചും വോ​ട്ടു പി​ടി​ക്കു​ന്ന ന​ട​ൻ മ​ൻ​സൂ​ർ അ​ലി​ഖാ​ൻ

23:05 PM
30/03/2019
mansoor-alikhan
ദി​​ണ്ടി​​ഗ​​ലിലെ സ്​​​ഥാ​​നാ​​ർ​​ഥി​​യായ നടൻ മ​ൻ​സൂ​ർ അ​ലി​ഖാ​​െൻറ പ്രചാരണം

ചെ​​ന്നൈ: ത​​മി​​ഴ്​ സി​​നി​​മ​​ക​​ളി​​ലെ പ​തി​വു വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ്​​റ്റൈ​ൽ മാ​റ്റി​മ​റി​ച്ച ‘അ​ല​സ​നാ​യ ക്രൂ​ര​ൻ’ മ​ൻ​സൂ​ർ അ​ലി​ഖാ​​​​െൻറ വോ​ട്ടു​പി​ടി​ത്തം അ​ടി​പൊ​ളി. ‘നാം ​​ത​​മി​​ഴ​​ർ ക​​ക്ഷി’​​യു​​ടെ ദി​​ണ്ടി​​ഗ​​ൽ ലോ​​ക്​​​സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ലെ സ്​​​ഥാ​​നാ​​ർ​​ഥി​​യാ​​ണ്​ ഇ​​ദ്ദേ​​ഹം. ഇ​​സ്​​​തി​​രി​​യി​​ടാ​​ത്ത ഷ​​ർ​​ട്ടും പാ​​ൻ​​റ്​​​സും ധ​​രി​​ച്ച്, ചീ​​കാ​ത്ത ​മു​​ടി​​യു​​മാ​​യി തെ​​രു​​വോ​​ര​​ങ്ങ​​ളി​​ൽ അ​​ല​​സ​​ഭാ​​വ​​ത്തി​​ൽ  ന​​ട​​ന്നാ​​ണ്​ മ​​ൻ​​സൂ​​ർ അ​​ലി​​ഖാ​​ൻ വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന​​ത്.  

റോ​​ഡ​​രി​​കി​​ലെ തൂ​പ്പു​കാ​ര​നെ ക​​ണ്ടാ​​ൽ ചൂ​ലു വാ​ങ്ങി അ​​ടി​​ച്ചു​​വാ​​രും. തു​​ട​​ർ​​ന്ന്​ മാ​​ലി​​ന്യ​​വ​​ണ്ടി ഒാ​​ടി​​ച്ച്​ വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കും. പ​​ച്ച​​ക്ക​​റി ക​​ട​​യി​​ൽ ക​​യ​​റി​​യാ​​ൽ അ​​ൽ​​പ​​സ​​മ​​യം ക​​ച്ച​​വ​​ട​​ത്തി​​ലേ​​ർ​​പ്പെ​​ടും. ചാ​​യ​​ക്ക​​ട​​യി​​ൽ എ​​ത്തി​​യാ​​ൽ ചാ​​യ അ​​ടി​​ക്കാ​​നും ത​​യാ​​ർ. റോ​​ഡ​​രി​​കി​​ൽ ഷൂ ​​പോ​​ളി​​ഷ്​ ചെ​​യ്യു​​ന്ന​​യാ​​ളെ ക​​ണ്ടാ​​ൽ അ​​വി​​ടി​​രു​​ന്ന്​ ചെ​​രി​​പ്പു​​​കു​​ത്തി​​യു​​ടെ റോ​​ൾ ഏ​​റ്റെ​​ടു​​ക്കും.

mansoor-alikhan

വ​​ഴി​​പോ​​ക്ക​​രെ ത​​ട​​ഞ്ഞു​​നി​​ർ​​ത്തി ഭീ​​ഷ​​ണി​​യു​​ടെ സ്വ​​ര​​ത്തി​​ലും വോ​​ട്ട​​ഭ്യ​​ർ​​ഥി​​ക്കും. വോ​​ട്ട്​ ചെ​​യ്​​​തി​​ല്ലെ​​ങ്കി​​ൽ ത​​ല​​യ​​ടി​​ച്ചു​​പൊ​​ളി​​ക്കു​​മെ​​ന്ന്​ പാ​​തി ത​​മാ​​ശ​​യാ​​യും അ​​ൽ​​പം കാ​​ര്യ​​മാ​​യും സി​​നി​​മ​​യി​​ലെ വി​​ല്ല​​ൻ പ​​റ​​യു​േ​​മ്പാ​​ൾ കൂ​​ട്ട​​ച്ചി​​രി​​യു​​യ​​രും. ഫ​​ലം വ​​രു​േ​​മ്പാ​​ൾ ഇ​​തി​​ൽ ഏ​​തെ​​ങ്കി​​ലു​​മൊ​​രു ജോ​​ലി മ​​ൻ​​സൂ​​ർ അ​​ലി​​ഖാ​​ന്​ ചെ​​യ്യേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ്​ എ​​തി​​ർ​​ക​​ക്ഷി​​ക​​ളു​​ടെ പ്ര​​ചാ​​രം.

Loading...
COMMENTS