'അതിജീവിക്കും'; ലോക് ഡൗൺ കാഴ്ചകളുമായി ഭരത് ബാലയുടെ ഡോക്യുമെന്‍ററി 

14:49 PM
02/06/2020

ലോക്ക് ഡൗൺ കാലത്തെക്കുറിച്ച് സംവിധായകൻ ഭരത് ബാലയും സംഘവും ഡോക്യുമെന്‍ററി ഒരുക്കുന്നു. 'നാം അതിജീവിക്കും' എന്ന പേരിലാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്. 

മാ‍ര്‍ച്ച് 24 മുതലുള്ള ലോക്ക് ഡൗൺ കാലമാണ് ഡോക്യുമെന്‍ററിയിൽ പറയുന്നത്. പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീ‍ര്‍ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ കാഴ്ചയാണ് സംഘം പകർത്തിയിരിക്കുന്നത്.

 14 സംസ്ഥാനങ്ങിൽ നിന്നുള്ള ലോക്ക് ഡൗൺ കാഴ്ചകളാകും ഡോക്യുമെന്ററിയിൽ എടുത്തുകാണിക്കുക. 117 പേ‍രാണ് ഡോക്യുമെന്ററിക്കു പിന്നിൽ. ജൂൺ ആറിനാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക.

Loading...
COMMENTS