Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിബർട്ടി ബഷീർ വീണ്ടും നിർമാണ രംഗത്തേക്ക്; ആദ്യം സുരേഷ് ഗോപി ചിത്രം (VIDEO)

text_fields
bookmark_border
ലിബർട്ടി ബഷീർ വീണ്ടും നിർമാണ രംഗത്തേക്ക്; ആദ്യം സുരേഷ് ഗോപി ചിത്രം (VIDEO)
cancel

ലിബര്‍ട്ടി ബഷീര്‍ വീണ്ടും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്. സുരേഷ് ഗോപിയെ നായകനാക്കി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് ലിബര്‍ട്ടി ബഷീറിന്റെ മടങ്ങി വരവ്. രഞ്ജിപണിക്കരാണ് രണ്ടാം ഭാഗവും കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ദിലീപിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ സംഘടന, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ വരവോടെ സമരത്തിന് അവസാനമായെങ്കിലും ലിബര്‍ട്ടി ഉള്‍പ്പെടെയുള്ള തീയേറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ നല്‍കേണ്ടെന്നായിരുന്നു തീരുമാനം. നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി തീരുമാനിച്ചതോടെ ബഷീറിന്‍റെ തിയേറ്ററുകളിൽ പുതിയ ചിത്രങ്ങൾ എത്തിയില്ല.  തീയേറ്റര്‍ ബിസിനസ് അവസാനിപ്പിക്കാന്‍ പോവുകയാണെന്നും  തിയ്യറ്റര്‍ സമുച്ചയം പൊളിച്ച് മാറ്റി ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ നടന്‍ സുരേഷ് ഗോപിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്താന്‍ ബഷീര്‍ തീരുമാനിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - liberty basheer produces suresh gopi movie
Next Story