ആമസോൺ കാടുകളെ സംരക്ഷിക്കാൻ ഡികാപ്രിയോ 35 കോടി നൽകും
text_fieldsഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോൺ കാടിന് തീപിടിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ ആമസോണ്‍ വന ങ്ങളിലെ കാട്ടുതീ അണക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിനായി മുപ്പത്തിയഞ്ച് കോടി രൂപയോളം നല്‍കി കൈയ്യടി നേടി യിരിക്കുകയാണ് ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ.
ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എര്‍ത്ത് അലയന്‍സ് സംഘടനയാണ് തുക നല്‍കുന്നത്. തീയണക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കുമാകും തുക കൈമാറുക. ആമസോൺ വനങ്ങളിലെ തീപ്പിടുത്തത്തെ പരാമർശിച്ച് ലിയനാർഡോ ഡികാപ്രിയോ നേരത്തേ രംഗത്തെത്തിയിരുന്നു. ആമസോൺ കാടുകൾ കത്തിയെരിയുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമർശനം.
‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്’.- ലിയനാര്‍ഡോ ഡികാപ്രിയോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.