Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താരങ്ങൾ ഒരു വേദിയിൽ; ആർ.ആർ.ആറിന്‍റെ ലോഞ്ചിങ്ങ് ചിത്രങ്ങളും വിഡി‍യോയും വൈറൽ

text_fields
bookmark_border
താരങ്ങൾ ഒരു വേദിയിൽ; ആർ.ആർ.ആറിന്‍റെ ലോഞ്ചിങ്ങ് ചിത്രങ്ങളും വിഡി‍യോയും വൈറൽ
cancel

ഹിറ്റ്​ ചിത്രം ബാഹുബലിക്ക്​ ശേഷം രാജമൗലി ഒരുക്കുന്ന ആർ.ആർ.ആർ എന്ന വമ്പൻ ചിത്രത്തിന്‍റെ പൂജ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയം ചിത്രത്തിന്‍റെ മെഗാ ലോഞ്ചിൽ പ്രഭാസ്, റാണ ദഗ്ഗുബാട്ടി തുടങ്ങി വൻ താരങ്ങളാണ് കണ്ടുമുട്ടിയത്. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. ‘ആർ.ആർ.ആർ’ എന്നത് ചിത്രത്തിന്‍റെ താല്‍ക്കാലിക പേരാണ്​.

ജൂനിയർ എൻ.ടി.ആർ, രാംചരൺ തേജ്​ എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. രണ്ട്​ സഹോദരൻമാരുടെ കഥ പറയുന്ന ചിത്രത്തിൽ രാംചരൺ പൊലീസ്​ ഒാഫീസറാകു​േമ്പാൾ ജൂനിയർ എൻ.ടി.ആർ ഗ്യാങ്സ്റ്ററായാണ്​ ​േവഷമിടുന്നത്​. ഇവരെ കൂടാതെ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കും.

മൗലിയുടെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട എൻ.ടി.ആറി​​​​​െൻറ സമീപകാലത്ത്​ ഇറങ്ങിയ ​ചിത്രങ്ങളെല്ലാം ബോക്​സ്​ ഒാഫീസ്​ ഹിറ്റുകളായിരുന്നു. രാം ചരണിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്​ത മഗധീര ചരിത്ര വിജയമായിരുന്നു. രാംചരണി​​​​​െൻറ ഏറ്റവും അവസാനമിറങ്ങിയ രംഗസ്ഥലം 200 കോടിയാണ്​ നേടിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Launch Event of SS Rajamouli's Next Film-Movie News
Next Story