കുഞ്ഞിരാമന്‍റെ കുപ്പായം ജൂൺ 21ന്

13:10 PM
13/06/2019

സിദ്ധിഖ് ചേന്ദമംഗലൂര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന കുഞ്ഞിരാമന്‍റെ കുപ്പായം ജൂൺ 21 ന് തിയേറ്ററിലെത്തും. തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍, ലിന്‍റാ കുമാര്‍, ഗിരിധർ, പ്രകാശ് പയ്യാനക്കൽ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിലെത്തുന്നത്. 

ആരാം എന്റര്‍ടെയ്ൻമെന്‍റ്, സെഞ്ച്വറി വിഷ്വല്‍ മീഡിയ എന്നിവയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സിദ്ധിഖ് ചേന്ദമംഗലൂരും ഹരി പ്രസാദ് കോളേരിയുമാണ്. ഛായാഗ്രാഹണം രാജേഷ് രാജു. സംഗീതം സിറാജ്. ഗാനരചന പി.കെ.ഗോപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിസാര്‍ വാരാപ്പുഴ. 

കലാസംവിധാനം രാജേഷ് കല്പത്തൂര്‍, മേക്കപ്പ് ബോബന്‍ വാരാപ്പുഴ, പാശ്ചാത്തല സംഗീതം ഡൊമനിക് മാർട്ടിൻ, പി.ആർ.ഒ എ എസ് ദിനേശ്, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര. 
 

Loading...
COMMENTS