ഭൂമി വാഗ്ദാനം: കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം തട്ടിയയാള്‍ പിടിയില്‍

23:04 PM
15/02/2017

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബനില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. ഭൂമി നല്‍കാതെയും പണം തിരികെനല്‍കാതെയും തട്ടിപ്പ് നടത്തിയ കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പുളിമൂട്ടില്‍  പി.ജെ. വര്‍ഗീസിനെയാണ് (55) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ചാക്കോ ബോബന്‍െറ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. പുത്തന്‍കുരിശിലുള്ള സ്ഥലം നല്‍കാമെന്നുപറഞ്ഞാണ് 25 ലക്ഷം വാങ്ങിയത്. ദീര്‍ഘനാളായിട്ടും  കച്ചവടം നടക്കാതെവന്നപ്പോള്‍ പണം തിരികെചോദിച്ചു. തുടര്‍ന്ന്  പ്രതിയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി കാഞ്ചിയാറിലെ സ്ഥലത്തിന് കരാറുണ്ടാക്കിയശേഷം കുഞ്ചാക്കോ ബോബനറിയാതെ  സ്ഥലം ഈടുവെച്ച് വായ്പയെടുക്കുകയായിരുന്നു.

കൊച്ചിയില്‍ താമസിച്ചുവന്ന പ്രതി, പരാതി നല്‍കിയതിനത്തെുടര്‍ന്ന് ഒളവില്‍ പോയി.  കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശിന്‍െറ നിര്‍ദേശപ്രകാരം  നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കടവന്ത്ര എസ്.ഐ സജീവ്, എസ്.സി.പി.ഒ രമേശ്,  സുനില്‍ കുമാര്‍, അനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കട്ടപ്പനയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

 

Loading...
COMMENTS