Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിം കര്‍ദാശിയാനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കോടികളുടെ കൊള്ള
text_fieldsbookmark_border
പാരിസ്: പ്രശസ്ത അമേരിക്കന്‍ റിയാലിറ്റി ടി.വി താരം കിം കര്‍ദാശിയാനെ മുഖംമൂടി സംഘം തോക്കിന്‍മുനയില്‍ നിര്‍ത്തി കോടികള്‍ കൊള്ളയടിച്ചു. പൊലീസ് വേഷം ധരിച്ചെത്തിയ മോഷ്ടാക്കള്‍ പാരിസിലെ ഒരു ആഡംബര ഹോട്ടലില്‍വെച്ചാണ് കിമ്മിനെ ആക്രമിച്ചത്. കിമ്മിനെ ബാത്ത്റൂമില്‍ പൂട്ടിയിട്ടാണ് വിലപിടിപ്പുള്ള ആഭരണങ്ങളടക്കം കോടികളുടെ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏകദേശം 73 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പറയുന്നു. 6.7 മില്യന്‍ ഡോളറിന്‍െറ ആഭരണപ്പെട്ടി, 4.5 മില്യന്‍ ഡോളറിന്‍െറ മോതിരം എന്നിവ കവര്‍ച്ചക്കിരയായി. അഞ്ചു പേരാണ് മോഷണസംഘത്തിലുണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കിം പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനാണ് നഗരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
