െഎ.എഫ്.എഫ്.കെക്ക് ബദലായി കിഫും
text_fieldsതിരുവനന്തപുരം: സ്വതന്ത്ര സിനിമകൾക്ക് സംസ്ഥാന ചലച്ചിത്ര അക്കാദമി അർഹിക്കുന്ന അംഗീകാരം നൽകുന്നില്ലെന്നാരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരെൻറ നേതൃത്വത്തിൽ കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവലിന് (കിഫ്) തുടക്കമായി.
ഐ.എഫ്.എഫ്.കെയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിന് സമീപമുള്ള ലെനിൻ ബാലവാടിയിലാണ് നാലുദിവസത്തെ ചലച്ചിത്രമേള. സംവിധായകൻ ആനന്ദ് ഗാന്ധി മേള ഉദ്ഘാടനം ചെയ്തു.
വരുംവർഷങ്ങളിൽ ഏഴ് ദിവസം നീളുന്ന വലിയ ചലച്ചിത്രമേളയാക്കി കിഫിനെ മാറ്റുമെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു. തുടർന്ന് ഉദ്ഘാടന ചലച്ചിത്രമായി ഷാനവാസ് നരണിപ്പുഴയുടെ കരി പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
