സഹിക്കാൻ വയ്യ; ട്വിറ്റർ വിട്ട് ഖുശ്ബു
text_fieldsട്രോളന്മാരുടെ ആക്രമണവും തരംതാഴ്ന്ന കമൻറുകളും സഹിക്കാൻ വയ്യാതായതോടെ സമൂഹ മാധ്യമമായ ട്വിറ്റർ വിടുന്നതായി നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു സുന്ദർ.
താൻ മുസ്ലിമാണെന്ന കാരണത്താൽ രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണം പതിവാണെന്നും ലൈംഗികച്ചുവയുള്ള കമൻറുകൾ കൂടിവരുകയാണെന്നും അവർ പറഞ്ഞു. സമൂഹമാധ്യമങ്ങൾക്ക് വ്യവസ്ഥാപിതമായ നിയന്ത്രണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
കോൺഗ്രസിെൻറ ദേശീയ വക്താവായതോടെയാണ് ഖുശ്ബുവിനെതിരെ മതത്തിെൻറ പേരിൽ ആക്രമണം അധികരിച്ചത്. മുംബൈയിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച അവരുടെ യഥാർഥ പേര് നഖാത്ഖാൻ എന്നാണ്. സിനിമയിൽ വന്നശേഷമാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
