പാക് ചിത്രം ഒഴിവാക്കിയ സംഭവം: ആമിര്‍ഖാന് മൗനം
text_fieldsമുംബൈ: മുംബൈ ചലച്ചിത്രമേളയില്‍നിന്ന് പാകിസ്താന്‍ സിനിമ ഒഴിവാക്കിയ സംഭവത്തില്‍ നടന്‍ ആമിര്‍ഖാന്‍ മൗനം പാലിച്ചു. 18ാമത് ജിയോ മാമി മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങിനത്തെിയ ആമിര്‍ഖാനോട് മേളയില്‍നിന്ന് പാക് ചലച്ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിക്കാതിരുന്നത്. ‘യേ ദില്‍ ഹെ മുശ്കില്‍’ സിനിമാവിവാദത്തെക്കുറിച്ചും ചോദ്യമുയര്‍ന്നു. എന്നാല്‍, മേള സംഘാടകരായ മാമിയോട് അഭിപ്രായം ചോദിക്കാനാണ് ആമിര്‍ പറഞ്ഞത്.
കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘യേ ദില്‍ ഹെ മുശ്കില്‍’ എന്ന സിനിമയില്‍ പാക് നടന്‍ ഫവാദ്ഖാന്‍ വേഷമിട്ടതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഭീഷണിയുയര്‍ത്തിയിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ അനുരാഗ് കശ്യപും പാക് ചിത്രം പ്രദര്‍ശിപ്പിക്കാത്തതിനോട് പ്രതികരിച്ചില്ല. നേരത്തേ പാക് താരങ്ങള്‍ വേഷമിട്ട ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചതിന് കശ്യപിന് ആരോപണങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
