കെജിഎഫ് ചാപ്റ്റർ രണ്ടിൽ സഞ്ജയ് ദത്ത് വില്ലൻ

13:46 PM
09/02/2019
kgf-chapter-2

സൂപ്പർ ഹിറ്റ് കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റർ രണ്ടിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനാകും. നായകൻ യാഷ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. കെജിഎഫ് ചാപ്റ്റർ ഒന്നിനായി സഞ്ജയ് ദത്തിനെ സമീപിച്ചിരുന്നു. മറ്റ് സിനിമകളുടെ തിരക്കിലായതിനാൽ കരാറിലെത്താൻ കഴിഞ്ഞില്ല. എന്നാൽ, ചാപ്റ്റർ രണ്ടിൽ സഞ്ജയ് വരുമെന്നും യാഷ് വ്യക്തമാക്കി. 

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ ഒന്നിൽ മുഖംമൂടി ധരിച്ചെത്തിയ വില്ലൻ അധീരയുടെ വേഷമാണ് സഞ്ജയ് ചെയ്യുക. ചാപ്റ്റർ രണ്ടിന്‍റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. ചാപ്റ്റർ ഒന്നിന്‍റെ ചിത്രീകരണത്തിനിടെ രണ്ടാം ഭാഗത്തിന്‍റെ അഞ്ച് ശതമാനം ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. കോളാർ ഗോൾഡ് ഫീൽഡ് എന്നതിന്‍റെ ചുരുക്ക പേരാണ് കെജിഎഫ്. 

കഴിഞ്ഞ ഡിസംബർ 21ന് റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ ഒന്ന് തിയേറ്ററുകളിൽ 50 ദിവസം പിന്നിട്ടു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ശ്രീനിധി ഷെട്ടിയായിരുന്നു നായിക. 

Loading...
COMMENTS