ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം; നിയമോപദേശം തേടി
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപിെൻറ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം തുടങ്ങി. അതിെൻറ ഭാഗമായി അന്വേഷണസംഘം നിയമോപദേശം തേടി. ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിലാണ് കേസിലെ പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്.
നിയമോപദേശം അനുകൂലമായാൽ സർക്കാറിെൻറ അനുമതിയോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് പൊലീസിെൻറ നീക്കം. കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞദിവസം ദിലീപിന് ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചത് പൊലീസിനെയും പ്രോസിക്യൂഷനെയും ഒരുേപാലെ നാണംകെടുത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള ഇൗ നീക്കം. ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തിൽ പൊലീസിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്.
ദിലീപിനെതിരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണസംഘം മനഃപൂർവമായ കാലതാമസമുണ്ടാക്കിയെന്ന അഭിപ്രായം സേനക്കകത്തുണ്ട്. ഇത് ജനങ്ങൾക്ക് അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിശ്വാസം തകർത്തുവെന്ന വിലയിരുത്തലുമുണ്ട്. പ്രോസിക്യൂഷെൻറ ഭാഗത്തുനിന്ന് ജാമ്യം അനുവദിക്കുന്നത് തടയുന്നതിനുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുയർന്നു.
ദിലീപ് ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന സന്ദർഭത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ വിചാരണ കഴിയുന്നതുവരെ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവരുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന ആക്ഷേപവും ശക്തമാണ്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
