നിരോധിച്ച രണ്ട് ഡോക്യൂമെന്‍ററിക്ക് ഹൈകോടതി അനുമതി
text_fieldsകൊച്ചി: കാരണമില്ലാതെ രണ്ട് േഡാക്യുമെൻററിയുടെ പ്രദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിെൻറ നടപടി ഹൈകോടതി റദ്ദാക്കി. അതേസമയം, കശ്മീർ പ്രശ്നേത്താടുള്ള വിദ്യാർഥികളുടെ പ്രതികരണമുൾപ്പെടുന്ന ‘ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’ ഡോക്യുമെൻററിക്ക് അനുമതി നിഷേധിച്ചത് ശരിവെച്ചു. ജെ.എൻ.യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ച ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, രോഹിത് വെമുല വിഷയം പറയുന്ന ‘അൺബെയറബിൾ ബീയിങ് ഒാഫ് ലൈറ്റ്നെസ്’ എന്നീ ഡോക്യുമെൻററികൾക്കാണ് അനുമതി നൽകിയത്.
കേരളത്തിെൻറ 10ാമത് അന്തര്‍ദേശീയ ഡോക്യുമെൻററി, ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ മൂന്ന് ഡോക്യുമെൻററിയുടെയും സംവിധായകർ നൽകിയ ഹരജികളിലാണ് വിധി. മന്ത്രാലയം അധികൃതർ ഡോക്യുമെൻററി കണ്ടിട്ടില്ലെന്നും ഉള്ളടക്കം സംബന്ധിച്ച ചെറുകുറിപ്പ് മാത്രം കണ്ടാണ് വിലക്കിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
രാഷ്ട്രീയ കാഴ്ചപ്പാടുകൾ ചലച്ചിത്രങ്ങളിലൂടെയും മറ്റും വെളിപ്പെടുത്താനുള്ള അവകാശം തടസ്സപ്പെടുത്തുന്നത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. നിരുപദ്രവകരമായ ആവിഷ്കാര സ്വാതന്ത്ര്യം തടയാൻ അധികൃതർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
