വിജയ്​ സേതുപതി, നയൻതാര, ധനുഷ്...; കേരളത്തിന്​ കൈത്താങ്ങുമായി താരങ്ങൾ

19:18 PM
18/08/2018
nayanthara-vijaysethupathi

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്​ സഹായവുമായി സിനിമാ താരങ്ങൾ. കേരളത്തിന്​​ സഹായമായി നൽകിയത്​. വിജയ്​ സേതുപതി 25 ലക്ഷം, ധനുഷ്​ 15 ലക്ഷം, നയൻതാര 10 ലക്ഷം എന്നിങ്ങനെയാണ്​ മറ്റ്​ താരങ്ങൾ നൽകിയ സഹായം.

കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്​ എമർജൻസി നമ്പറുൾപ്പടെ ത​​​​െൻറ ട്വിറ്ററിലൂടെ ബോളിവുഡ്​ താരം അമിതാഭ്​ ബച്ചൻ പങ്കുവെച്ചിരുന്നു. അഭിഷേക്​ ബച്ചൻ, സണ്ണി ലിയോൺ, വിദ്യാ ബാലൻ, കരൺ ജോഹർ, നേഹ ശർമ്മ, നേഹ ദൂപിയ തുടങ്ങി നിരവധി താരങ്ങളാണ്​ കേരളത്തിന്​ സഹായമഭ്യർഥിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​.

നേരത്തെ തമിഴ്​ സിനിമാ താരങ്ങളായ കാര്‍ത്തി, സൂര്യ, കമല്‍ഹാസന്‍, സിദ്ധാര്‍ത്ഥ് എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. തെലുങ്ക് താരങ്ങളായ പ്രഭാസും അല്ലു അര്‍ജ്ജുനും രാംചരണുമെല്ലാം ദുരിതത്തില്‍ കഴിയുന്നവരെ സഹായിച്ചു.

Loading...
COMMENTS