‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ ആരംഭിച്ചു

08:26 AM
12/09/2019

പൃഥിരാജ് ചിത്രം ‘സെവന്‍ത് ഡേ’യിലൂടെ ഹിറ്റായി മാറിയ മാസ് ഡയലോഗ് 'കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ്' എന്ന പേരിൽ സിനിമ വരുന്നു. ഫസ്റ്റ് പേജ് എൻറർടെയ്മ​െൻറിന്റെ ബാനറിൽ ശരത് ജി മോഹൻ സംവിധാനം ചെയ്യുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍ സിംഗിന്‍റെ ചിത്രീകരണം ആരംഭിച്ചു. മഞ്ഞമണ്‍കാല എന്ന നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു കൊലപാതകമാണ് ചിത്രത്തിൽ പറയുന്നത്.  കോമഡി ത്രില്ലര്‍ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. 

ധീരജ് ഡെന്നി (കല്‍ക്കി ഫെയിം), എല്‍ദോ മാത്യൂ, അല്‍ത്താഫ്, അനീഷ് ഗോപാല്‍ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുക. ഇവര്‍ക്ക് പുറമെ ജോയി മാത്യൂ, സൂധീര്‍ കരമന, അബു സലീം, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, കൊച്ചു പ്രേമന്‍, നാരാണന്‍ കുട്ടി, സാജു നവോദയ, ശ്രീലക്ഷ്മി, രശ്മി ബോബന്‍ എന്നിവരും അഭിനയിക്കുന്നു. 

പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റെക്സണ്‍ ജോസഫാണ്. റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണന്‍, ശരത് ജി മോഹൻ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രഞ്ജിന് രാജാണ്. വസ്ത്രാലങ്കാരം സമീറ സനീഷ്.
 

Loading...
COMMENTS