Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബലാത്സംഗക്കേസ്​:...

ബലാത്സംഗക്കേസ്​: ‘ചെന്നൈ എക്​സ്​പ്രസ്’​ നിർമാതാവ്​ കരിം മൊറാനി കീഴടങ്ങി

text_fields
bookmark_border
Karim
cancel

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ബോളിവുഡ്​ സിനിമാ നിർമാതാവ്​ കരീം മൊറാനി പൊലീസിൽ കീഴടങ്ങി. ബലാത്സംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ മൊറാനി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.  മൊറാനി കേസ്​ അന്വേഷണം നടത്തുന്ന തെലങ്കാന പൊലിസില്‍ കീഴടങ്ങണമെന്ന്​ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം. എം ഖാന്‍വില്‍ക്കര്‍്, സി.വി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ്​ കീഴടങ്ങാൻ നിര്‍ദേശം നല്‍കിയത്​. 

മൊറാനിയുടെ ജാമ്യം റദ്ദാക്കിയ സെഷന്‍സ് കോടതി ഉത്തരവ് ഈ മാസം അഞ്ചിനാണ് ഹൈക്കോടതി ശരിവച്ചത്. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിട്ടിരുന്നുവെന്നും ജയില്‍ വാസമനുഭവിച്ചെന്നുമുള്ള വസ്തുത മൊറാനി മറച്ചുവച്ചെന്നാരോപിച്ചാണ് സെഷന്‍സ് കോടതി മൊറാനിയുടെ ജാമ്യം റദ്ദാക്കിയത്. 

അഭിനയിക്കാൻ അവസരം തേടിയെത്തിയ ​യുവതിയെ സിനിമാ വാഗ്​ദാനം നൽകി നിരവധി തവണ ബാലാത്സംഗത്തിനിരയാക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്​തുവെന്നതാണ്​ കരിം മൊറാനിക്കെതിരായ കേസ്​.  2015നും 2016 നുമിടെ മൊറാനി തന്നെ നിരന്തരം ചൂഷണം ചെയ്​തിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganafilm producerchennai expressKarim MoraniBollywood News
News Summary - Karim Morani, ‘Chennai Express’ Producer, Arrested in Rape Case- India news
Next Story