Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടനും സംവിധായകനുമായ...

നടനും സംവിധായകനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു

text_fields
bookmark_border
Karakulam-Chandran
cancel

തിരുവനന്തപുരം: പ്രശസ്​ത നാടക കലാകാരൻ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. ഹൃദയ ശസ്​ത്രക്രിയക്കുശേഷം ആറ്​ മാസമായി വ ിശ്രമത്തിലായിരുന്നു. വെള്ളിയാഴ്​ച പുലർച്ച മൂന്നോടെയായിരുന്നു അന്ത്യം. മൃതദേഹം കരകുളം കലാഗ്രാമത്തിന്​ സമീപ ത്തെ വസതിയായ ‘അജന്തയില്‍’ പൊതുദര്‍ശനത്തിന്​ വെച്ചശേഷം ശനിയാഴ്​ച ശാന്തികവാടത്തിൽ സംസ്​കരിക്കും.

നാടകരംഗ ത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രന്‍ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറ്​ പതിറ്റാണ്ടിനിടയില്‍ കെ.പി.എ.സിയുടേതടക്കം 50ഒാളം നാടകങ്ങളില്‍ അഭിനയിച്ചു. 118 നാടകങ്ങള്‍ സംവിധാനം ചെയ്​തു. 1997, 1998, 1999, 2000 വർഷങ്ങളിൽ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി​. മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്​ (2008), മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന സര്‍ക്കാറി​​െൻറ സ്പെഷല്‍ ജൂറി പുരസ്കാരം (2015), സമഗ്ര സംഭാവനക്കുള്ള രാമു കാര്യാട്ട് അവാർഡ്​ (2008) എന്നിവ നേടി. ഇതിനു​പുറമേ 50ലേറെ മറ്റ്​ പുരസ്കാരങ്ങൾക്കും അർഹനായി.

നെടുമങ്ങാടിന്​ സമീപം കരകുളം നെല്ലിവിള വീട്ടില്‍ നാരായണപിള്ളയുടെയും വിശാലാക്ഷി അമ്മയുടെയും മകനായി 1950 ഏപ്രില്‍ 19നാണ് ജനനം. നാലാം വയസ്സില്‍ പ്രാദേശിക വായനശാലയിലെ നാടകത്തില്‍ ബാലനടനായി രംഗപ്രവേശനം. തുടർന്ന്​ പ്രഫ. ജി. ശങ്കരപിള്ളയുടെ നാടകകളരിയില്‍ പരിശീലനം. 1968 മുതൽ പ്രഫഷനൽ നാടകരംഗത്ത്​ സജീവം. വയലാ വാസുദേവന്‍ പിള്ളയുടെ ‘തീര്‍ഥാടന’മാണ് ആദ്യ പ്രഫഷനല്‍ നാടകം.

1970 മുതല്‍ 1981 വരെ കെ.പി.എ.സി നാടകങ്ങളിൽ സജീവസാന്നിധ്യം. നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കി, യന്ത്രം, മുടിയനായ പുത്രന്‍, എനിക്ക്​ മരണമില്ല, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പത്ത്​ നാടകങ്ങളില്‍ അഭിനയിച്ചു. 1985ല്‍ കൊല്ലത്ത്​ ‘അജന്ത’ നാടക പ്രസ്ഥാനത്തിന്​ രൂപംനല്‍കി. 1986ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരു ഉൾപ്പെടെ അഞ്ച്​ സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. ഭാര്യ: സൂസൻ ചന്ദ്രന്‍. മക്കള്‍: നിതീഷ് ചന്ദ്രന്‍ (മലയാള മനോരമ), നിതിന്‍ ചന്ദ്രന്‍ (മനോരമ ഓണ്‍ലൈന്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsKarakulam Chandran
News Summary - Karakulam Chandran Died - Movie News
Next Story