Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകമ്യൂണിസ്​റ്റുകാർ...

കമ്യൂണിസ്​റ്റുകാർ നേതാക്കന്മാരായാൽ കാര്യം പോക്കാണ്​ -കങ്കണ റണാവത്ത്​

text_fields
bookmark_border
കമ്യൂണിസ്​റ്റുകാർ നേതാക്കന്മാരായാൽ കാര്യം പോക്കാണ്​ -കങ്കണ റണാവത്ത്​
cancel

മുംബൈ: ചൈന കമ്യൂണിസ്​റ്റ്​ രാജ്യമായതുകൊണ്ടാണ്​ ചൈനീസ്​ ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ആളുകൾ പ്രകീർത്തിക്കുന്നതെന്ന്​ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​. കമ്യൂണിസ്​റ്റ് ആളുകൾ നേതാക്കന്മാരായാൽ,  മുതലാളിത്തത്തി​​െൻറ ആളുകൾ നമ്മെ നയിച്ചാൽ ലോകം ഇപ്പോഴുള്ളതു പോലെയാകും. ജൈവ യുദ്ധങ്ങളും സാമ്പത്തിക നേട്ടങ്ങളുമൊക്കെ പ്രധാനമാകും. ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തി​​െൻറ നേതാക്കളായി മാറേണ്ട സാഹചര്യമാണ്​ മുന്നിലുള്ളതെന്നും അവർ വിലയിരുത്തുന്നു. 

നമ്മുടെ സമ്പദ്​ വ്യവസ്​ഥയിലേക്കും സ​മ്പ്രദായങ്ങളിലേക്കും കടന്നുകയറിയ ചൈന, നമ്മുടെ വ്യാപാരത്തെ സ്വാധീനിക്കുന്നതി​​െൻറ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്​. കൊറോണ​ൈവറസി​​െൻറ പ്രഭവ കേന്ദ്രമായി മാറിയ ചൈന സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണ്​ ലോകത്തിന്​ നൽകിയത്​. ഈ തിരിച്ചടികൾക്കിടയിലാണ്​ നമ്മുടെ അതിർത്തിയിൽ അവർ പ്രശ്​നങ്ങളുണ്ടാക്കുന്നത്​. ലഡാക്കും അരുണാചൽ പ്രദേശും സിക്കിമും അസമുമൊക്കെ തങ്ങൾക്ക്​ വേണമെന്ന മട്ടിലാണ്​ അവർ മുന്നോട്ടുപോകുന്നതെന്നും ഒരു ബോളിവുഡ്​ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കങ്കണ ചൂണ്ടിക്കാട്ടുന്നു. 

‘ഈ ആളുകളുടെ അത്യാർത്തി നിങ്ങൾക്ക്​ കാണാൻ കഴിയും. അവരുടെ ജീവിതരീതികളും മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയും ലോകത്തെ ആശ്ച​ര്യപ്പെടുത്തുകയാണ്​. നിങ്ങൾ വിഗ്രഹാരാധന നടത്തു​േമ്പാഴും നിങ്ങളുടെ മതത്തെ പിന്തുടരു​േമ്പാഴും അവർ നിങ്ങ​െള മർദിക്കുന്നു. നിങ്ങൾ എക്​സ്​ട്രീമിസ്​റ്റോ (തീവ്രവാദി), കമ്യൂണിസ്​റ്റോ ആണെങ്കിൽ രണ്ടുവഴികളും തീവ്രമാണെന്നുതന്നെ​ പറയേണ്ടിവരും.

ചൈനയുടെ വഴികളോട്​ ഞാൻ ഒട്ടും യോജിക്കുന്നില്ല. ഈ മഹാമാരിയിലൂടെയും ലോകത്ത്​ കെട്ടഴിച്ചുവിട്ട ജൈവയുദ്ധത്തിലൂടെയും ലോകത്തിനു മുമ്പാകെ അവർ തങ്ങളുടെ യഥാർഥ ക്രൂരമുഖം വെളിപ്പെടുത്തുകയാണ്​. സമ്പദ്​ഘടനയാണ്​ ചൈനയുടെ പ്രധാന ശക്​തി. അതുകൊണ്ട്​ ഇന്ത്യയിൽ അവർ പടർത്തിയിരിക്കുന്ന വേരുകൾ നമുക്ക്​ അറുത്തുമാറ്റണം. ഇന്ന്​ അവർക്ക്​ കരുത്തുള്ളതുകൊണ്ട്​ ലോകം ഏറെ ബുദ്ധിമുട്ടുകയാണ്​. വരുമാനവും പണവും കുറയു​േമ്പാൾ അവരുടെ ദുഷ്​ചെയ്​തികൾ കുറയുകയും ലോകം കൂടുതൽ മെച്ചപ്പെട്ട ഒരിടമാവുകയും ചെയ്യും. 

പുരാതന യുഗത്തിൽ, ഇന്ത്യ നയിച്ചിരുന്ന കാലത്ത്​ ലോകത്ത്​ ഐശ്വര്യവും എല്ലാവരെയും ഒന്നായിക്കാണാനുള്ള മനസ്സുമുണ്ടായിരുന്നു. ആ കാലത്തേക്ക്​ നമ്മൾ തിരിച്ചുപോകണമെന്നാണ്​ ഞാൻ കരുതുന്നത്​. നമ്മൾ പിന്തുടരുന്ന മതത്തി​​െൻറ അടിസ്​ഥാനത്തിലായാലും, ഒരുപാട്​ മതങ്ങളും ഭാഷകളും ഒത്തുചേരുന്ന വൈവിധ്യഭൂമി എന്ന പേരിലായാലും ഇന്ത്യയാണ്​ യഥാർഥ നേതാവ്​. എല്ലാവരെയും ഉൾക്കൊള്ളുന്നതിനെക്കുറിച്ചാണ്​ ഹിന്ദുയിസം ലോകത്തെ പഠിപ്പിക്കുന്നത്​. ആത്​മീയ പൈതൃകവും പാരമ്പര്യവുമുള്ള, ലോകം മുഴുവൻ ഒന്നാണെന്ന്​ വിശ്വസിക്കുന്ന ഇന്ത്യയാണ്​ യഥാർഥ നേതാക്കളാവേണ്ടത്​. ലോകത്തുമുഴുവൻ ചൈനയോടു​ള്ള വെറുപ്പ്​ പടരുന്ന കാലത്ത്​ ഈ സമയം അനുയോജ്യമാക്കാൻ നമുക്ക്​ കഴിയണം.’- കങ്കണ അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana Ranaut
News Summary - Kangana Ranaut on Chinese apps ban: Important to cut the roots
Next Story