'മീ ടൂ'വിൽ കനീസും; ആരോപണം കോമഡി താരം അതിഥി മിത്തലിനെതിരെ 

21:47 PM
10/10/2018
Kaneez Surka Aditi Mittal
കനീസ് സുർക്ക, അതിഥി മിത്തൽ

ന്യൂഡൽഹി: മീ ടൂ കാമ്പെയിൻ തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി കോമഡി താരവും സ്റ്റാന്‍ഡപ്പ് കൊമേഡിയയുമായ കനീസ് സുര്‍ക്ക. കോമഡി താരമായ അതിഥി മിത്തലിനെതിരെയാണ് കനീസിന്‍റെ ആരോപണം. രണ്ട് വര്‍ഷം മുമ്പ് ഒരു പൊതുപരിപാടിയില്‍ വച്ച് നൂറുകണക്കിന് ആളുകളുടെ അതിഥി തന്‍റെ ചുണ്ടില്‍ ചുംബിച്ചുവെന്നാണ് കനീസിന്‍റെ ട്വീറ്റ്. 

സംഭവത്തിന് ശേഷം മിത്തല്‍ തന്നോട് മാപ്പപേക്ഷിച്ചെങ്കിലും പിന്നീട് ശത്രുത വച്ച് പെരുമാറുകയാണുണ്ടായത്. എല്ലാവര്‍ക്കും അവരുടേതായ താത്പര്യങ്ങളും അതിര്‍വരമ്പുകളുമുണ്ട്. പക്ഷെ അവര്‍ എന്‍റെ അവകാശത്തില്‍ അതിക്രമിച്ചു കയറിയെന്നും കനീസ് ട്വീറ്റ് ചെയ്തു.  

അദിതിയോട് കനീസിന് നേരെ നടന്ന സംഭവത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ഒരു സുഹൃത്ത് വഴി ആവശ്യപ്പെട്ടെങ്കിലും അദിതി ആരോപണം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് അദിതിക്കെതിരേ പരസ്യമായ ആരോപണവുമായി കനീസ് രംഗത്ത് വന്നത്.  ഇത് പകരംവീട്ടലല്ലെന്നും വാദപ്രതിവാദം അവസാനിപ്പിക്കാനുള്ള മാര്‍ഗമാണെന്നും കനീസ് വ്യക്തമാക്കി. 

Loading...
COMMENTS