എണ്ണയിട്ട്​ തുടക്കടിച്ച്​ നിന്ന മല്ലൻ യുദ്ധത്തിനില്ലെന്ന്​ പറയരുത്​ - രജനിയെ പരിഹസിച്ച്​ കമൽഹാസൻ

09:43 AM
18/02/2019
Rajini-and-Kamal-Hassan

ചെന്നൈ: പൊതു തെരഞ്ഞെടുപ്പിൽ മത്​സരിക്കാനില്ലെന്ന രജനീകാന്തി​​െൻറ പരാമർശത്തെ പരിഹസിച്ച്​ കമൽ ഹാസൻ. ശരീരം മുഴുവൻ എണ്ണയിട്ട്​ തുടക്കടിച്ച്​ നിന്ന ശേഷം ഇന്ന്​ മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്​തിക്കാർ പറയരുത്​. അങ്ങനെ സംഭവിച്ചാൽ അവർ കോമാളിയാകും - എന്നായിരുന്നു കമൽ ഹാസ​​െൻറ പരാമർശം. 

പൊതുതെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നില്ലെന്നും ആരും ത​​െൻറ ​ഫോ​േട്ടായോ കൊടിയോ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്ക്​ ഉപയോഗിക്കരുതെന്നും രജനീകാന്ത്​ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മക്കൾ നീതി മയ്യത്തി​​െൻറ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ച്​ നടത്തുന്ന പ്രചാരണങ്ങളെ പകർത്തി ഗ്രാമസഭകൾ നടത്തിയ ഡി.എം.കെയെയും കമൽ ഹാസൻ പരിഹസിച്ചു. ദശകങ്ങളായി ഇവിടെ ഗ്രാമ സഭകളുണ്ട്​. എന്നാൽ താൻ ഗ്രാമ സഭകൾ നടത്താൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ അത്​ കോപ്പി അടിക്കുകയാണ്​. ഒരു ശിശുവി​​െൻറ പ്രവർത്തികൾ കോപ്പി അടിക്കാൻ നിങ്ങൾക്ക്​ നാണമി​ല്ലേ എന്നായിരുന്നു സ്​റ്റാലി​െനതിരായ പരിഹാസം. 

താൻ കീറിയ ഷർട്ട്​ ധരിക്കില്ലെന്നും നിയമസഭയിൽ വെച്ച്​ ഷർട്ട്​ കീറിയാൽ അത്​ മാറ്റി പുതിയ ഷർട്ട്​ ധരിക്കു​െമന്നും കമൽ ഹാസൻ പറഞ്ഞു. മുഖ്യമന്ത്രി ​എടപ്പാടി പളനിസാമിയുടെ വിശ്വാസവോ​െട്ടടുപ്പിനിടെ നിയമസഭയിൽ നടന്ന തർക്കത്തിൽ കീറിയ ഷർട്ടുമായി സ്​റ്റാലിൻ പുറത്തു വന്ന്​ വാർത്താസമ്മേളനം നടത്തിയതിനെതിരെയായിരുന്നു കമൽ ഹാസ​​െൻറ പരാമർശം. 

Loading...
COMMENTS