ആസിഫ് അലിയുടെ കക്ഷി അമ്മിണിപിള്ളയുടെ ടീസർ

17:24 PM
05/02/2019

ആസിഫ് അലിയുടെ പുതിയ ചിത്രം ഒ.പി. 160/18 കക്ഷി അമ്മിണിപിള്ളയുടെ ടീസർ പുറത്ത്. ദിന്‍ജിത്ത് അയ്യത്താർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചത് സനിലേഷ് ശിവനാണ്. പ്രദീപൻ മന്നോടി എന്ന കേസില്ലാ വക്കീലിനെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൽ അഭിനയിച്ച അശ്വതി മനോഹരനാണ് കക്ഷി അമ്മിണിപിള്ളയിലെ നായിക.  

അഹമ്മദ് സിദ്ദീഖി, ഹരീഷ് കണാരൻ, വിജയരാഘവൻ, മാമുക്കോയ, ബേസിൽ ജോസഫ്, നിർമൽ പാലാഴി, സുധി പരവൂർ അടക്കമുള്ള ചിത്രത്തിലുണ്ട്. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് നിര്‍മാണം. സംഗീതം: ബിജിബാൽ, അരുൺ മുരളീധരൻ. ഗാനരചന: റഫീഖ് അഹമ്മദ്.
 

Loading...
COMMENTS