കലിപ്പ് ലുക്കിൽ പൃഥ്വി; ഷാജി കൈലാസ് ചിത്രം കടുവ

15:16 PM
16/10/2019

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കടുവയുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പൊലീസ് ജീപ്പിന്റെ പുറത്ത് കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിയാണ് പോസ്റ്ററിലുള്ളത്. സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. 

ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ.രവി കെ.ചന്ദ്രന്‍. 

Loading...
COMMENTS