വിദ്വേഷ പ്രസംഗമെന്ന് ആരോപണം; പാ രഞ്ജിത്തിനെതിരെ കേസെടുത്തു

16:49 PM
12/06/2019

വിദ്വേഷ പ്രസംഗം നടത്തിയതിന് തമിഴ് സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ്. ചോള വംശ കാലഘട്ടത്തിലാണ് കീഴാളന്‍റെ ഭൂമി തട്ടിയെടുക്കപ്പെട്ടതെന്ന പാ രഞ്ജിത്തിന്‍റെ പരാമർശത്തിനെതിരെ ഹിന്ദു മക്കൾ കക്ഷി നൽകിയ പരാതിയിലാണ് കേസെടുത്തത്. തിരുപനന്തലിൽ ബ്ലൂ പാന്തേഴ്സ് പാർട്ടിയുടെ പരിപാടിക്കിടെയായിരുന്നു രഞ്ജിത്തിന്‍റെ പരാമർശങ്ങൾ നടത്തിയത്.

ക്രിസ്തു വർഷം 985-1014 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയും ശ്രീലങ്ക-മാല ദ്വീപ് ഭാഗങ്ങളും ഭരിച്ചിരുന്ന ചോള രാജാവായിരുന്നു രാജരാജ ഒന്നാമൻ. ഇദ്ദേഹത്തിന്‍റെ ഭരണകാലത്താണ് അതസ്ഥിത വിഭാഗക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ തന്ത്രപരമായി മേൽജാതിക്കാർ കെെക്കലാക്കി തുടങ്ങിയത്. 

ചോളൻമാർ തങ്ങളുടെ വംശമാണെന്ന് സ്ഥാപിക്കാനുള്ള മത്സരത്തിലാണ് ഇന്ന് സർവണ വിഭാഗങ്ങളെന്നും പാ രഞ്ജിത്ത് കുറ്റപ്പെടുത്തുകയുണ്ടായി. ഇതിനെതിരെയാണ് ഹിന്ദു മക്കൾ കക്ഷി പരാതിയുമായി രംഗത്തെത്തിയത്.
 

Loading...
COMMENTS