വെനീസ് ചലച്ചിത്രോത്സവം: ജോക്കർ മികച്ച ചിത്രം

14:37 PM
09/09/2019
Joker Movie

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത 'ജോക്കർ' വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി തെരഞ്ഞെടുത്തു. ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് 'ജോക്കറി'ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ജോക്കര്‍ സിനിമ ഹോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന ഏറ്റവും വലിയ സിനിമകളിലൊന്നാണ്. 

കഴിഞ്ഞ വര്‍ഷം വെനീസില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ എന്നീ ചിത്രങ്ങൾ ഓസ്കാറിലും തിളങ്ങിയിരുന്നു. ജോക്കറും ഒാസ്കാറിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സിനിമാപ്രേമികൾ കരുതുന്നത്. 

മൂന്ന് തവണ അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സാണ് ജോക്കറില്‍ വില്ലനായി എത്തുന്നത്.  എൺപതുകളിൽ പുറത്തിറങ്ങിയ മാർട്ടിൻ സ്കോർസെസിയുടെ ദി കിങ് ഓഫ് കോമഡിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ജോക്കർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് വരും.

Loading...
COMMENTS