തകർപ്പൻ പ്രകടനവുമായി ജോജുവും നിമിഷയും; ചോലയുടെ ട്രെയിലർ 

12:12 PM
12/10/2019

സനൽകുമാർ ശശിധരൻ ചിത്രം 'ചോല'യുടെ ട്രെയിലർ പുറത്തിറങ്ങി. ജോജുവിന്‍റെയും നിമിഷയുടെയും തകർപ്പൻ പ്രകടനമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചത്. 

നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഇരുവർക്കും കഴിഞ്ഞ തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മികച്ച സ്വഭാ‌വ നടനായി ജോജുവിനെയും നിമിഷയെ മികച്ച നടിയുമായാണ് തെരഞ്ഞെടുത്തത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 
 

Loading...
COMMENTS