ഈ കൊച്ചുമിടുക്കിയെയാണ് ജയസൂര്യ അന്വേഷിച്ചത്... 

15:40 PM
12/09/2017

യാത്ര ചെയ്യുമ്പോൾ വഴിയോരങ്ങളിൽ ഗാനം ആലപിക്കുന്ന ധാരാളം പേരെ നാം കാണാറുണ്ട്. പലപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ കടന്നു പോകാറാണ് പതിവ്. എന്നാൽ നടൻ ജയസൂര്യ വ്യത്യസ്തനാകുന്നത് അവിടെയാണ്. ഒരു പെൺകുട്ടി റോഡിൽ ഗാനം ആലപിക്കുന്ന വിഡിയോ കണ്ട താരം അതാരെന്ന് ചോദിച്ച് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു. നന്നായി ഗാനം ആലപിക്കുന്ന ഈ കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ വിഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന് നിരവധി പേർ ഈ വിഡിയോ ഷെയർ ചെയ്യുകയും കുട്ടിയുടെ വിവരങ്ങൾ ജയസൂര്യക്ക് കൈമാറുകയും ചെയ്തു. 

കായംകുളം സ്വദേശിയായ ശിവഗംഗയായിരുന്നു ആ മിടുക്കി. കുട്ടിയെയും അമ്മയെയും വീട്ടിലേക്ക് ക്ഷണിച്ച ജയസൂര്യ ശിവഗംഗക്ക് തന്‍റെ അടുത്ത ചിത്രത്തിൽ   ഗാനം ആലപിക്കാനും അഭിനയിക്കാനുമുള്ള അവസരം നൽകുകയും ചെയ്തു. രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ സമി ആന്‍റണി സംവിധാനം ചെയ്യുന്ന 'ഗബ്രി' എന്ന ചിത്രത്തിലാണ് ശിവഗംഗ പാടുന്നത്. ശിവഗംഗയെ കണ്ടുപിടിക്കാൻ സഹായിച്ച എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച് ജയസൂര്യ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിക്കുകയും ചെയ്തു. 

ജയസൂര്യ ഫേസ്ബുക്കിൽ ഷെയർ ചെയ്ത വിഡിയോ

COMMENTS