ജയസൂര്യയും സൗബിനും ഇഞ്ചോടിഞ്ച്
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനെ കണ്ടെത്താനുള്ള പര ിശോധനയിൽ ജയസൂര്യയും സൗബിനും ഇഞ്ചോടിഞ്ച്. ഒടുവിൽ വോട്ടിടാൻ തീരുമാനിച്ചു. അപ്പോ ഴും ഇരുവർക്കും തുല്യവോട്ട്. ഇതോടെ അവാർഡ് ഇരുവർക്കും പങ്കുവെക്കാൻ ജൂറി തീരുമാനി ക്കുകയായിരുന്നു.
അന്തിമ റൗണ്ടുകളിൽ ഫഹദ് ഫാസിലും പരിഗണനയിലുണ്ടായിരുന്നു. ഫഹ ദിെൻറ ‘കാര്‍ബണ്‍’, ‘വരത്തന് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പരിഗണിക്കപ്പെട്ടത്. ഒന്ന് കലാമൂല്യമുള്ള ചിത്രവും മറ്റൊന്ന് ജനപ്രിയവും.
വി.പി. സത്യെൻറ കഥപറഞ്ഞ ‘ക്യാപ്റ്റനി’ലൂടെയും ട്രാന്‍സ്ജെന്‍ഡര്‍ അനുഭവ തീവ്രത നിറഞ്ഞ ‘ഞാന്‍ മേരിക്കുട്ടി’യിലൂടെയും ജയസൂര്യയുടെ രണ്ട് വ്യത്യസ്ത അഭിനയതലങ്ങള്‍ ജൂറിയെ വിസ്മയിപ്പിച്ചു.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ സൗബിൻ ഷാഹിർ മുൻനിരയിലെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
