ഞാനും കഷ്ടപ്പെട്ടാണ് സിനിമയിലെത്തിയത്; കങ്കണക്ക് തപ്സിയുടെ മറുപടി

17:23 PM
22/07/2019

കങ്കണ റണാവത്തിന്‍റെ മാനേജറും സഹോദരിയുമായ രംഗോലി കഴിഞ്ഞ ദിവസം നടി തപ്സി പന്നുവിനെ വിമർശിച്ച് ട്വീറ്റ് ചെയ്തിരുന്നു. 'ജഡ്മെന്റല്‍ ഹേ ക്യാ' എന്ന പുതിയ ചിത്രത്തെ കുറിച്ച് തപ്സി പങ്കുവെച്ച ട്വീറ്റിൽ കങ്കണയുടെ പ്രകടനത്തെ പ്രശംസിക്കുന്നില്ലെന്നും സ്വജനപക്ഷപാതമുള്ള തപ്സിക്ക് കങ്കണയോട് അസൂയയാണെന്നുമായിരുന്നു രംഗോലിയുടെ വിമർശനം. 

ഇതിന് മറുപടിയുമായി തപ്സി തന്നെ  രംഗത്ത് എത്തി. സ്വജനപക്ഷപാതം പറഞ്ഞ് വിമർശിക്കരുത്. ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിയത്. ആ സഹോദരിമാരോട് തര്‍ക്കിക്കാനില്ല. എന്‍റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നുപോകില്ല-തപ്‌സി പറഞ്ഞു.

‘സിനിമയിലെ എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ അവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നതാണ്. പലരെയും ഞാന്‍ എതിര്‍ത്തു. ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല എന്നതുകൊണ്ടാണ്. ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുകയാണെന്ന് രംഗോലി പറഞ്ഞിരുന്നു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്-തപ്‌സി കൂട്ടിച്ചേര്‍ത്തു. 

 


 

Loading...
COMMENTS