Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയ പ്രവേശം: പ്രചോദനം കെജ്രിവാൾ -വിശാൽ

text_fields
bookmark_border
tamil actor vishal
cancel

ചെന്നൈ: രാഷ്ട്രീയ പ്രവേശത്തിന് പിന്നിലെ പ്രചോദനത്തെ കുറിച്ച്  മനസുതുറന്ന് തമിഴ്​ സിനിമ താരം വിശാൽ. എ.പി.ജെ അബ്ദുൽ കലാം, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവരാണ് തനിക്ക് പ്രചോദനമെന്ന് വിശാൽ പ്രതികരിച്ചു. 

ആർ.കെ നഗറിലുളളവരുടെ ശബ്ദമാകണമെന്നാണ് ആഗ്രഹം. എന്നാൽ താനൊരിക്കലും മുഴുവൻ സമയ രാഷ്ട്രീയക്കാരനാവില്ല. ഇതുവരെ കെജ്്രിവാളിനെ നേരിട്ട് കണ്ടിട്ടില്ല. രാഷ്ട്രീയക്കാരനായല്ല, സാധരണക്കാരനായി നിൽക്കാനാണ് തനിക്ക് ആഗ്രഹമെെന്നും വിശാൽ പറഞ്ഞു. 

തമിഴ്​നാട്​ മുൻ മുഖ്യമ​ന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവ്​ വന്ന ചെന്നൈയിലെ ആർ.കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിശാലും മത്സരിക്കുന്നുണ്ട്. ഇതിനായി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. നേരത്തെ തമിഴ്​ സിനിമയുമായി ബന്ധപ്പെട്ട്​ ഉണ്ടായ പല വിവാദങ്ങളിലും രാഷ്​ട്രീയ നിലപാടുമായി വിശാൽ രംഗത്തെത്തിയിരുന്നു. മെർസൽ വിവാദമുണ്ടായപ്പോൾ ബി.ജെ.പി നേതാവ്​ എച്ച്​ രാജയുടെ നിലപാടിനെ അദ്ദേഹം വിമർശിച്ചിരുന്നു. 

തമിഴ്​ നിർമാതാവ്​ അശോക്​ കുമാറി​​​​​െൻറ ആത്​മഹത്യയിൽ എം.എൽ.എമാരോ എം.പിമാരോ എന്ത്​ കൊണ്ട്​ ഇടപെടുന്നില്ലെന്നും വിശാൽ ചോദിച്ചിരുന്നു.  നിലവിൽ തമിഴ്​ സിനിമ താരങ്ങളുടെ സംഘടനായ നടികർ സംഘത്തി​​​​​െൻറ സെക്രട്ടറിയും നിർമാതക്കളുടെ സംഘടനയായ പ്രൊഡ്യൂസർ കൗൺസിലി​​​​​െൻറ പ്രസിഡൻറുമാണ്​ വിശാൽ.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It's Arvind Kejriwal: Tamil Actor Vishal Reveals Inspiration-Movie News
Next Story