Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാജിദ്​ മജീദിയു​ടെ...

മാജിദ്​ മജീദിയു​ടെ ബിയോണ്ട്​ ദി ക്ലൗഡ്​സിലെ അഭിനയത്തിന് ഇശാൻ ഖട്ടറിന്​ മികച്ച നടനുള്ള പുരസ്കാരം

text_fields
bookmark_border
ishaan-khattar
cancel

ന്യൂഡൽഹി: ബോളിവുഡ്​ താരം ഷാഹിദ്​ കപൂറി​​െൻറ അർധസഹോദരനായ ഇശാൻ ഖട്ടറിന്​ മികച്ച നടനുള്ള പുരസ്കാരം. തുർക്കിയിലെ അന്താരാഷ്​ട്ര ബോസ്​ഫറസ്​ ചലച്ചിത്രോത്സവത്തിലാണ് 22 വയസ്സുകാരനായ​ ഇശാൻ അരങ്ങേറ്റ ചിത്രത്തിലൂടെ പുരസ്കാരം ലഭിനേടിയത്. ഇറാനിയൻ സംവിധായകനായ മാജിദ്​ മജീദിയുടെ ഇന്ത്യൻ സിനിമയായ ബിയോണ്ട്​ ദി ക്ലൗഡ്​സ്​ എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്​കാരത്തിന് അർഹനാക്കിയത്. തനിക്ക് ലഭിച്ച പുരസ്കാരം സംവിധായകൻ മാജിദ്​ മജീദിക്കും അമ്മ നീലിമ അസീമിനും സമർപിക്കുന്നതായി ഇശാൻ പറഞ്ഞു.  
 
കരൺ ജോഹർ നിർമിക്കുന്ന 'ധഡക്​' എന്ന ചിത്രത്തിൽ​ അഭിനയിച്ച്​ കൊണ്ടിരിക്കുകയാണ്​ ഇശാനിപ്പോൾ​. പ്രശ്​സത നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണ്​ ചിത്രത്തിൽ  നായിക.

എ.ആർ റഹ്​മാനാണ്​ ബിയോണ്ട്​ ദി ക്ലൗഡ്​സി​​െൻറ സംഗീത സംവിധാനം നി​ർവഹിച്ചത്​​. അനിൽ മെഹ്​ത ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ മലയാളിയായ മാളവിക മോഹനും പ്രധാന വേഷത്തിലുണ്ട്​.

ഗോവയിൽ നടക്കുന്ന 48ാമത്​ ​െഎ.എഫ്​.എഫ്​.കെ യിലെ ഉദ്​ഘാടന ചിത്രമായിരുന്നു ​ ബിയോണ്ട്​ ദി ക്ലൗഡ്​സ്.​ സഹോദരനും സഹോദരിയും തമ്മിലുള്ള സ്​നേഹബന്ധത്തെ കുറിച്ച്​  പറയുന്ന ചിത്രം മികച്ച പ്രതികരണവും നേടിയിരുന്നു.  ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. ​ഷാഹിദ്​ കപൂറി​​െൻറ നിരൂപക പ്രശംസനേടിയ ചിത്രമായ ഉഡ്​താ പഞ്ചാബി​​െൻറ സഹ സംവിധായകനായും ഇശാൻ പ്രവർത്തിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:best actorbeyond the cloudsmalayalam newsmovie newsIshaan Khattar
News Summary - Ishaan Khattar Wins His Very First Best Actor Award For Beyond The Clouds-Movie News
Next Story