ഇന്ദ്രൻസ് സിംഗപ്പുർ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ
text_fieldsതിരുവനന്തപുരം: സിംഗപ്പുർ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിന്. ബേബി മാത്യു സോ മതീരം നിർമിച്ച് ഡോ. ബിജു സംവിധാനം ചെയ്ത 'വെയിൽമരങ്ങൾ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.
2017ൽ മികച്ച നടനു ള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ഇന്ദ്രൻസിന് ലഭിച്ചിരുന്നു. ഇന്ദ്രൻസിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര വ്യക്തിഗത പുരസ്കാരമാണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഈ മേളയിൽ പങ്കെടുത്തിരുന്നു. ഏഷ്യയിലെ െതരഞ്ഞെടുക്കപ്പെട്ട 14 സിനിമകളുമായി മത്സരിച്ചാണ് വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
ചൈനയിൽ നടന്ന ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ വെയിൽമരങ്ങൾക്ക് ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റ് അച്ചീവ്മെൻറ് പുരസ്കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും വെയിൽമരങ്ങൾ നേടിയിരുന്നു.
