ഇന്ദ്രൻസ് സിംഗപ്പുർ ഫിലിം ഫെസ്​റ്റിവലിൽ മികച്ച നടൻ

19:47 PM
09/09/2019
indrans

തിരുവനന്തപുരം: സിംഗപ്പുർ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിന്. ബേബി മാത്യു സോമതീരം നിർമിച്ച് ഡോ. ബിജു സംവിധാനം ചെയ്ത 'വെയിൽമരങ്ങൾ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.

2017ൽ മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്‍റെ പുരസ്‌കാരം ഇന്ദ്രൻസിന്​ ലഭിച്ചിരുന്നു. ഇന്ദ്രൻസിന്​ ലഭിക്കുന്ന ആദ്യ അന്താരാഷ്​ട്ര വ്യക്തിഗത പുരസ്‍കാരമാണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഈ മേളയിൽ പങ്കെടുത്തിരുന്നു. ഏഷ്യയിലെ ​െതരഞ്ഞെടുക്കപ്പെട്ട 14 സിനിമകളുമായി മത്സരിച്ചാണ് വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.        

ചൈനയിൽ നടന്ന ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ വെയിൽമരങ്ങൾക്ക്​ ഔട്ട്​സ്​റ്റാൻഡിങ് ആർട്ടിസ്​റ്റ്​ അച്ചീവ്മ​​െൻറ്​ പുരസ്‌കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും വെയിൽമരങ്ങൾ നേടിയിരുന്നു.

Loading...
COMMENTS