ഞാൻ സന്തോഷവതി; പുതിയ മലയാള ചിത്രങ്ങളെറ്റെടുത്തിട്ടില്ല -ഭാവന (Video)
text_fieldsദുബൈ: മികച്ച അവസരങ്ങൾ ലഭിച്ചെങ്കിൽ മാത്രമെ ഇനി മലയാള സിനിമയിലേക്കുള്ളൂവെന്ന് നടി ഭാവന. പ്രമുഖ ഡിസൈനര്‍ രഹന ബഷീറിൻറ ബുട്ടീക്ക് ഉദ്ഘാടനത്തിന് ദുബൈയിലെത്തിയ അവർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ആദം ജുവാന്‍ എന്ന സിനിമക്ക് ശേഷം മലയാളത്തില്‍ താന്‍ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. മലയാളത്തില്‍ പ്രത്യേകിച്ച് കരിയര്‍ പ്ലാനുകള്‍ ഒന്നുമില്ല. അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ നടി തയാറായില്ല. മലയാള സിനിമയില്‍ നിന്ന് മാറി നില്ക്കുകയല്ല. നല്ല പ്രോജക്ടുകള്‍ ലഭിച്ചാല്‍ മാത്രം അഭിനയിക്കാനാണ് തീരുമാനം. പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നവർക്ക് അവർ നന്ദി പറഞ്ഞു. വിവാഹശേഷമുള്ള ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. എങ്കിലും വിവാഹശേഷവും സിനിമാ രംഗത്ത് തുടരും. നിലവിൽ കന്നഡ സിനിമയിൽ സജീവമായ ഭാവന പുതിയ സിനിമക്കുള്ള ഒരുക്കത്തിലുമാണ്. ഇപ്പോൾ താൻ സന്തോഷവതിയാണ്. മലയാള സിനിമയില്‍ സജീവമാകുമോയെന്ന ചോദ്യത്തിന്, അതേക്കുറിച്ച് സംസാരിക്കാനുള്ള വേദിയാണിതെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഭാവന പറഞ്ഞു.
