Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2016 8:39 PM IST Updated On
date_range 8 Dec 2017 12:41 AM ISTതിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കണോ? മേള രണ്ടുതട്ടില്‍
text_fieldsbookmark_border
തിരുവനന്തപുരം: തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെതിരെ മേള രണ്ടുതട്ടില്‍. ബുധനാഴ്ചയും ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധങ്ങള്‍ നടന്നു. മേളയുടെ മുഖ്യവേദിയായ ടാഗോറില്‍ ഒരു വിഭാഗം ഡെലിഗേറ്റുകള്‍ ദേശീയഗാനത്തെ അനുകൂലിച്ച് പ്ളക്കാര്‍ഡുകളുമായി രംഗത്തത്തെിയപ്പോള്‍ കൈരളി തിയറ്ററില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വായ മൂട്ടിക്കെട്ടി പ്രതിഷേധിച്ചു. ദേശീയഗാനവിഷയത്തില്‍ സിനിമാ മേഖലയിലും ഭിന്നിപ്പ് രൂക്ഷമാണ്. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നെന്നും പക്ഷേ, അവരെ ജാമ്യം നല്‍കി വിട്ടയച്ചത് തെറ്റായിപ്പോയെന്നും നടന്‍ മണിയന്‍പിള്ള രാജു പറഞ്ഞു. 52 സെക്കന്‍ഡ് എഴുന്നേല്‍ക്കാന്‍ വയ്യാത്തവരാണ് ഇതിനെതിരെ നിന്നുകൊണ്ട് സമരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയഗാനത്തെ ആദരിക്കുന്നതും ആദരിക്കാതിരിക്കുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് നടനും സംവിധായകനുമായ ജോയി മാത്യു പറഞ്ഞു. പക്ഷേ, ദേശീയഗാനം കേട്ടാല്‍ താന്‍ എഴുന്നേറ്റ് നില്‍ക്കും. ഒരുപാട് പേരുടെ രക്തവും സഹനവും ദേശീയഗാനത്തിനു പിന്നിലുണ്ട്. അതിനെ നിന്ദിക്കുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റുനിന്നതുകൊണ്ട് രാജ്യസ്നേഹം ഉണ്ടാകില്ളെന്ന് ഡോക്ടര്‍ ബിജു പറഞ്ഞു. വിദേശമേളകളില്‍ ഇത്തരം നിര്‍ബന്ധങ്ങളില്ല. രാവിലെയും വൈകീട്ടും വ്യായാമം ചെയ്യുന്നതുപോലെ എഴുന്നേറ്റു നിന്ന് പ്രകടിപ്പിക്കേണ്ടതല്ല ദേശീയതയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായത്തെ അംഗീകരിക്കുന്നില്ളെന്നും മേളയിലെ ഒരു പ്രദര്‍ശനത്തിനും താന്‍ എഴുന്നേല്‍ക്കാറില്ളെന്നും സംവിധായകന്‍ ഷെറി പറഞ്ഞു.
സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരാണ് ദേശീയഗാനത്തെ അനാദരിക്കുന്നതിന് പിന്നിലുള്ളതെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ഇവര്‍ക്ക് മാതൃകാപരമായി ശിക്ഷ ലഭിക്കണമെന്നും മേജര്‍ രവി പറഞ്ഞു.
കമലിന്‍െറ കൊടുങ്ങല്ലൂരിലെ വീടിനുമുന്നിലിലേക്ക് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതില്‍ ചലച്ചിത്ര മേളയില്‍ പ്രതിഷേധമുയര്‍ന്നു. മേളയുടെ പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ നടന്ന പ്രതിഷേധത്തില്‍ സംവിധായകന്‍ ജയന്‍ ചെറിയാന്‍, നടന്‍ ഇര്‍ഷാദ്, ജി.പി. രാമചന്ദ്രന്‍, മധു ജനാര്‍ദനന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ദേശീയത അടിച്ചേല്‍പ്പിക്കാനും സ്വതന്ത്രമായി നിലപാടുകള്‍ പറയുന്നവരെ ദേശദ്രോഹികളായി മുദ്രകുത്താനുമുള്ള ഫാഷിസ്റ്റ് നീക്കത്തെ അംഗീകരിക്കാനാവില്ളെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
