മേളക്കൂട്ടുമായി വാട്സ്ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍
text_fieldsതിരുവനന്തപുരം: ചലച്ചിത്രോത്സവത്തിനത്തെുന്ന ഡെലിഗേറ്റുകള്‍ക്ക് സഹായവുമായി വാട്സ്ആപ്-ഫേസ്ബുക്ക് സൗഹൃദകൂട്ടായ്മകള്‍ സജീവം. ഡെലിഗേറ്റുകള്‍ക്ക് പരസ്പരം പരിചയപ്പെടാനും കൂട്ടുകൂടാനുമുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. ഫോക്കസ് ഓഫ് ഐ.എഫ്.എഫ്.കെ, ഐ.എഫ്.എഫ്.കെ 2കെ16 തുടങ്ങിയ വാട്സ്ആപ് ഗ്രൂപ്പുകളിലായി നിരവധി ഡെലിഗേറ്റുകളുണ്ട്. ഐ.എഫ്.എഫ്.കെ ലവേഴ്സ് രണ്ടാം വര്‍ഷത്തിലേക്കു കടന്നു. കഴിഞ്ഞ വര്‍ഷം ചലച്ചിത്രമേളയോടനുബന്ധിച്ച് രൂപപ്പെട്ട ഈ കൂട്ടായ്മ മേള കഴിഞ്ഞ് പിരിച്ചുവിടാതെ സിനിമാ ചര്‍ച്ചകളും അറിയിപ്പുകളും മാത്രമായി നിലനിര്‍ത്തുകയായിരുന്നു. ഗോവ ചലച്ചിത്രമേള കണ്ടവരുടെ അനുഭവങ്ങളും തെരഞ്ഞെടുത്ത സിനിമകളും ഈ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു.
സിനിമ കണ്ട ശേഷം ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വയ്ക്കാനും ചര്‍ച്ചകള്‍ നടത്താനും അവസരമുണ്ട്. നല്ല സിനിമകള്‍ കണ്ടവര്‍ അവലോകനം എഴുതി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നു. കാണേണ്ട പടം, കാണരുതാത്ത സിനിമ, അതത് തിയറ്ററുകളിലെ സീറ്റ്, ക്യൂ തുടങ്ങിയ തുടങ്ങിയ വിവരങ്ങള്‍ ഗ്രൂപ്പുകള്‍ കൈമാറുന്നു. തിയറ്ററിലുള്ള ഗ്രൂപ്പംഗങ്ങള്‍ ഒരേസമയം കൈപൊക്കി സാന്നിധ്യം അറിയിക്കുന്നതും കാണാം. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ ഇവര്‍ ചെറിയ ഒത്തുകൂടലുകളും നടത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനും അതിലൂടെ നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ കണ്ടത്തൊനും തങ്ങളുടെ ഗ്രൂപ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ഗ്രൂപ്പ് അഡ്മിന്‍മാരും അംഗങ്ങളും പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
