Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറാം നാള്‍ 62 ചിത്രങ്ങള്‍: ‘കാ ബോഡിസ്കേപ്പ്സ്’ ആദ്യ പ്രദര്‍ശനം

text_fields
bookmark_border
ആറാം നാള്‍ 62 ചിത്രങ്ങള്‍: ‘കാ ബോഡിസ്കേപ്പ്സ്’ ആദ്യ പ്രദര്‍ശനം
cancel
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിവസമായ ഇന്ന് 62 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളിയായ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്കേപ്പ്സ് എന്ന ചിത്രത്തിന്‍്റെ ആദ്യ പ്രദര്‍ശനം ഇന്ന് 11.30ന് ടാഗോര്‍ തിയേറ്ററില്‍ നടത്തും. യാഥാസ്ഥിതിക ഇന്ത്യന്‍ സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടത്തൊന്‍ ശ്രമിക്കുന്ന മൂന്ന് യുവാക്കളുടെ അനുഭവമാണ് ചിത്രത്തിന്‍്റെ പ്രമേയം. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെയാണ്  ചിത്രം മേളയിലത്തെിയത്. 
 
ആറാം ദിനമായ ഇന്ന് (14122016) വിവിധ വിഭാഗങ്ങളിലായി 62 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മത്സരവിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍, ലോകസിനിമാ വിഭാഗത്തില്‍ 20 ഉം, മൈഗ്രേഷന്‍ വിഭാഗത്തില്‍ നാലും, കണ്‍ട്രി ഫോക്കസ്, റീസ്റ്റോര്‍ഡ് ചെക്ക് വിഭാഗങ്ങളില്‍ രണ്ട് വീതവും ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ ആറും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 
 
ചലച്ചിത്രോത്സവത്തിന്‍്റെ ഉദ്ഘാടന ചിത്രമായിരുന്ന ‘പാര്‍ടിങ്’ ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. കുടിയേറ്റത്തിന്‍്റെ ദുരിതങ്ങള്‍ ആവിഷ്കരിച്ച് നവീദ് മഹ്മൗദി ഒരുക്കിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് 3 ന് കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
മേളയില്‍ ശ്രദ്ധനേടിയ ചിലിയന്‍ ചിത്രം 'രാര'യുടെ അവസാന പ്രദര്‍ശനം. ഇന്ന് രാത്രി 8.15 ന് ശ്രീപത്മനാഭയില്‍ നടക്കും. പെപ്പ സാന്‍ മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രം ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iffk
Next Story