ചലച്ചിത്രമേള ഓണ്‍ലൈൻ രജിസ്​ട്രേഷൻ

10:32 AM
20/11/2019
iffk

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ര്‍ ആ​റു​മു​ത​ല്‍ 13 വ​രെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന 24ാമ​ത് ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ അ​ക്കാ​ദ​മി മു​ഖ​മാ​സി​ക​യാ​യ ച​ല​ച്ചി​ത്ര സ​മീ​ക്ഷ​യു​ടെ വ​രി​ക്കാ​ര്‍ക്കും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ന​വം​ബ​ര്‍ 20 മു​ത​ല്‍ 25 വ​രെ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. 

1000 പാ​സ്​ നി​ല​വി​ല്‍ വ​രി​ക്കാ​രാ​യ​വ​ര്‍ക്കും 1000 പാ​സ്​ ഇ​നി വ​രി​ക്കാ​രാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര​പ​ഠ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള മാ​സി​ക​യു​ടെ ഒ​രു വ​ര്‍ഷ​ത്തേ​ക്കു​ള്ള വ​രി​സം​ഖ്യ 500 രൂ​പ​യാ​ണ്.

മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ന​വം​ബ​ര്‍ 20 മു​ത​ല്‍ 25 വ​രെ 1000 രൂ​പ ഡെ​ലി​ഗേ​റ്റ് ഫീ ​അ​ട​ച്ച് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. ച​ല​ച്ചി​ത്ര​മേ​ള റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​ള്ള ഡ്യൂ​ട്ടി പാ​സ്​ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍നി​ന്നു ല​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍, എ​ഫ്.​എം റേ​ഡി​യോ എ​ന്നീ മാ​ധ്യ​മ​ങ്ങ​ള്‍ സ്ഥാ​പ​ന​മേ​ധാ​വി​യു​ടെ​യോ എ​ഡി​റ്റ​റു​ടെ​യോ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഹെ​ല്‍പ് ഡെ​സ്കി​ല്‍ അ​പേ​ക്ഷ ന​ല്‍ക​ണം.

Loading...
COMMENTS