Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് നിന്ന് സൈക്കിൾ ചവിട്ടി അവരെത്തി; സിനിമയിലലിയാൻ

text_fields
bookmark_border
കാസർകോട് നിന്ന് സൈക്കിൾ ചവിട്ടി അവരെത്തി; സിനിമയിലലിയാൻ
cancel

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ സഞ്ചരിച്ചെത്തിയ സൗഹൃദ സംഘം രാജ്യാന്തര ചലച്ചിത്ര മേളയിൽ.നല്ല സിനിമകളെ നെഞ്ചേറ്റുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ഉണ്ണികൃഷ്ണൻ മൊറാഴയുടെ നേതൃത്വത്തിൽ 570 കിലോമീറ്റർ സഞ്ചരിച്ച് തിരുവനന്തപുരത്തെത്തി മേളയിൽ പങ്കെടുക്കുന്നത്.

പ്രിയൻ, ഷിബി ഫിലിപ്പ് ,ടോണി മണ്ണിപ്ലാക്കൻ,അർജുൻ,ശ്രീമോൻ എന്നിവരടങ്ങുന്ന സംഘം വെള്ളിയാഴ്ചയാണ് പ്രധാന വേദിയായ ടാഗോർ തിയേറ്ററിലെത്തിയത്.മികച്ച സിനിമകൾ കാണുന്നതിനൊപ്പം സിനിമയിലെ മഹാരഥന്മാരെ നേരിൽ കാണാനും അവരോടു സംവദിക്കാനും മേളയെ ഉപയോഗപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്‌ഷ്യം.

''കാന്തൻ ദ ലവർ ഓഫ് കളർ " ചിത്രത്തിന്റെ സംവിധായകൻ ഷരീഫ് സി ആണ് സൗഹൃദ സംഘത്തിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IFFK 2019 -Movie news
Next Story