തിരയുത്സവം കൊടിയിറങ്ങി;‘ദേ ​സേ ന​ത്തി​ങ് സ്​​റ്റെ​യി​സ് ദ ​സെയിമി’ന് സുവര്‍ണ ചകോരം 

  • ജെല്ലിക്കെട്ടിന്  പ്രേക്ഷകപുരസ്‌കാരം 

19:40 PM
13/12/2019
ജാ​പ്പ​നീ​സ് ചി​ത്ര​മാ​യ ‘ദേ ​സേ ന​തി​ങ്​ സ്​​റ്റെ​യി​സ് ദ ​സെ​യി​മി​െൻറ സം​വി​ധാ​യ​ക​ൻ ജോ ​ഒ​ഡാ​ഗി​രി​ക്ക്​ സു​വ​ർ​ണ​ച​കോ​ര പു​ര​സ്​​കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: 24ാം കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ര്‍ണ​ച​കോ​രം ജോ ​ഒ​ഡാ​ഗി​രി സം​വി​ധാ​നം ചെ​യ്ത ജാ​പ്പ​നീ​സ് ചി​ത്രം ‘ദെ ​സേ ന​തി​ങ്​ സ്​​റ്റെ​യി​സ് ദി ​സെ​യിം’ നേ​ടി. കാ​ല​ത്തി​​െൻറ മാ​റ്റം ഉ​ള്‍ക്കൊ​ള്ളാ​നാ​വാ​ത്ത ക​ട​ത്തു​കാ​ര​​​െൻറ ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​​െൻറ പ്ര​മേ​യം. പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ചി​ത്ര​മാ​യി മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ‘ജെ​ല്ലി​ക്കെ​ട്ട്’ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ര​ജ​ത​ച​കോ​രം ‘പാ​ക്ക​ര​റ്റ്’ എ​ന്ന ചി​ത്ര​ത്തി​​െൻറ സം​വി​ധാ​യ​ക​ന്‍ അ​ല​ന്‍ ഡെ​ബേ​ര്‍ട്ട​നാ​ണ്. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ര​ജ​ത​ച​കോ​രം സ്പാ​നി​ഷ് ചി​ത്ര​മാ​യ ‘അ​വ​ര്‍ മ​ദേ​ഴ്‌​സി​​െൻറ’ സം​വി​ധാ​യ​ക​നാ​യ സീ​സ​ര്‍ ഡ​യ​സ് നേ​ടി.മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഫി​പ്ര​സി രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​ര​ത്തി​ന് ബോ​റി​സ് ലോ​ജ്‌​കെ​യ്ന്‍ സം​വി​ധാ​നം ചെ​യ്ത ‘കാ​മി​ലും’ ഈ ​വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച മ​ല​യാ​ള​ചി​ത്ര​മാ​യി സ​ന്തോ​ഷ് മ​ണ്ടൂ​ര്‍ സം​വി​ധാ​നം ചെ​യ്ത ‘പ​നി’​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ലെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള എ​ഫ്.​എ​ഫ്.​എ​സ്.​എ - കെ.​ആ​ര്‍. മോ​ഹ​ന​ന്‍ പു​ര​സ്‌​കാ​രം ഫാ​ഹിം ഇ​ര്‍ഷാ​ദി​നാ​ണ്. (ചി​ത്രം ആ​നി​മാ​നി). മി​ക​ച്ച ഏ​ഷ്യ​ന്‍ ചി​ത്ര​ത്തി​നു​ള്ള നെ​റ്റ്പാ​ക് പു​ര​സ്‌​കാ​ര​വും ആ​നി​മാ​നി​ക്കാ​ണ്. മേ​ള​യി​ലെ മി​ക​ച്ച മ​ല​യാ​ള​ചി​ത്ര​ത്തി​നു​ള്ള നെ​റ്റ്പാ​ക് പു​ര​സ്‌​കാ​രം ഡോ. ​ബി​ജു സം​വി​ധാ​നം ചെ​യ്ത ‘വെ​യി​ല്‍മ​ര​ങ്ങ​ള്‍’ നേ​ടി. നെ​റ്റ്പാ​ക് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍ശ​ത്തി​ന് മ​ധു സി. ​നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ‘കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ്’ അ​ര്‍ഹ​മാ​യി. 

നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ർ​ജ​ൻ​റീ​നി​യ​ൻ സം​വി​ധാ​യ​ക​നാ​യ ഫെ​ര്‍ണാ​ണ്ടോ സൊ​ളാ​ന​സി​ന് ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്‌​കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ച്ചു. സാം​സ്കാ​രി​ക​മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. 

Loading...
COMMENTS