പ്രോജക്ടർ തകാരാറിലായി, ടാഗോറിൽ സിനിമയില്ല
text_fieldsതിരുവനന്തപുരം: ഏറ്റവും കൂടുതൽ പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന തിയറ്ററാണ് ടാഗോർ. അതു കൊണ്ടുതന്നെ മത്സര വി ഭാഗത്തിലെ ഒട്ടു മിക്ക ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നതാണ്. എന്നാൽ, ശനിയാഴ്ച രാത്രി 8.30ന് നടത്താനിരുന്ന ഡെൻമാർക്ക് സംവിധായകൻ ലാർസ് വോൺ ട്രയറുടെ ‘ദ ഹൗസ് ദാറ്റ് ജാക്ക് ബിൽറ്റ്’െൻറ പ്രദർശനം ക്യാൻസൽ ചെയ്തതെന്ന അറിയിപ്പാണ് ആദ്യം വന്നത്. രാത്രി ഒമ്പതു മണിയോടെ ടാഗോറിലെ എല്ലാ ഷോയും ക്യാൻസൽ ചെയ്തതായി അറിയിപ്പു വന്നു. ഷെഡ്യൂളിലെ മാറ്റം അറിയിക്കുമെന്നാണ് ഡെലിഗേറ്റുകൾക്ക് കിട്ടിയ സന്ദേശം.
വോൾേട്ടജ് വ്യതിയാനം കാരണം ടാഗോറിലെ പ്രോജക്ടർ കത്തിപ്പോയെന്നാണ് അറിയുന്നത്. മുംബൈയിൽ നിന്ന് ടെക്നീഷ്യൻമാർ എത്തിയാലേ പ്രശ്നം പരിഹരിക്കാനാവൂ. ഇത് മിക്കവാറും തിങ്കളാഴ്ചയേ നടക്കുകയുള്ളു. മിക്കവാറും ഞായർ, തിങ്കൾ ദിവസങ്ങളിലെ ടാഗോറിലെ പ്രദർശനങ്ങൾ മുടങ്ങാനാണ് സാധ്യത. പകരം സംവിധാനങ്ങളെ കുറിച്ച് ആലോചനയിലാണ് സംഘാകടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
