Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightട്രോളുകള്‍ ഭയന്ന്...

ട്രോളുകള്‍ ഭയന്ന് മുഖ്യധാര വിഷയങ്ങളിൽ പ്രശസ്തര്‍ ഇടപെടുന്നില്ല –നന്ദിത ദാസ്

text_fields
bookmark_border
Nandita-Das
cancel

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​ത്തി​ലെ പൊ​തു​യി​ട​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ക​യാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ട്രോ​ളു​ക​ള്‍ ഭ​യ​ന്ന് പ്ര​ശ​സ്ത​രി​ൽ പ​ല​രും മു​ഖ്യ​ധാ​ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ന​ന്ദി​ത ദാ​സ്. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഓ​പ​ൺ ഫോ​റ​ത്തി​ൽ പ്രേ​ക്ഷ​ക​രോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള ഇ​ട​ങ്ങ​ൾ ന​ഷ്​​ട​മാ​കു​ന്ന​തും വി​ല​ക്കും സെ​ൻ​ഷ​ർ​ഷി​പ്പും ന​ട​പ്പി​ലാ​ക്കു​ന്ന​തും വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് രാ​ജ്യ​ത്തെ എ​ത്തി​ക്ക​ു​ന്ന​തെ​ന്ന തി​രി​ച്ച​റി​വ് ഭൂ​രി​പ​ക്ഷ​ത്തി​നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു വീ​ണ്ടെ​ടു​ക്കാ​ന്‍ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കാ​ര്‍ ഒ​രു​മി​ക്ക​ണം. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി പൊ​രു​ത​ണം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മി​ക​ച്ച പ്ലാ​റ്റ്‌​ഫോ​മാ​ണെ​ങ്കി​ലും സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ക്ക്​ പ​ല വി​മ​ര്‍ശ​ന​ങ്ങ​ളെ​യും നേ​രി​ടേ​ണ്ടി​വ​രും. ലിം​ഗ​ഭേ​ദം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​മൂ​ഹി​ക വി​വേ​ച​ന​ത്തി​നെ​തി​രെ വ​നി​ത​ക​ള്‍ ഒ​റ്റെ​ട്ടാ​യി രം​ഗ​െ​ത്ത​ത്ത​ണം. സ്ത്രീ​യും പ​രു​ഷ​നും ത​മ്മി​ലെ മ​ത്സ​ര​മ​ല്ല വേ​ണ്ട​ത്. വി​വേ​ച​ന​മു​ണ്ടാ​യാ​ല്‍ അ​തി​നെ​തി​രാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ആ​വ​ശ്യം. ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നി​റ​ങ്ങു​ന്ന​വ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബം​ഗാ​ൾ സി​നി​മ വ്യ​വ​സാ​യം മു​ങ്ങുന്ന ക​പ്പ​ലാ​ണെ​ന്ന് ബം​ഗാ​ളി സം​വി​ധാ​യ​ക​ൻ കൊ​ണാ​ര്‍ക് മു​ഖ​ര്‍ജി ചൂ​ണ്ടി​ക്കാ​ട്ടി. ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് ബം​ഗാ​ൾ സ​ർ​ക്കാ​റി‍േ​ൻ​റ​ത്.

സ്വ​ത​ന്ത്ര സി​നി​മ​ക​ള്‍ക്കു​ള്ള വേ​ദി​യാ​യി സ​ത്യ​ജി​ത്ത്​ റാ​യ്​ മു​ന്‍കൈ​യെ​ടു​ത്ത് സ്ഥാ​പി​ച്ച ന​ന്ദ​ന്‍ തി​യ​റ്റ​ര്‍ സ​മു​ച്ച​യ​ത്തി​ല്‍ റാ​യി​യു​ടെ ചി​ത്ര​ങ്ങ​ള്‍പോ​ലും പ്ര​ദ​ര്‍ശി​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ലാ​രം​ഗ​ത്ത് സ​ബ്‌​സി​ഡി ഉ​ള്‍പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ നി​ഷേ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ സെ​ന്‍സ​ര്‍ഷി​പ്പി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് മ​ല​യാ​ളി സം​വി​ധാ​യ​ക​ന്‍ ജ​യ​ന്‍ ചെ​റി​യാ​ന്‍ അ​ഭി​​​പ്രാ​യ​പ്പെ​ട്ട​ു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ല്‍, ചെ​ല​വൂ​ര്‍ വേ​ണു, എ​ഴു​ത്തു​കാ​രി മീ​ന ടി. ​പി​ള്ള തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsNandita DasIFFK 2018
News Summary - IFFK 2018 Nandita Das -Movies News
Next Story