Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘അതിജീവനത്തി’ന്‍റെ...

‘അതിജീവനത്തി’ന്‍റെ ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞു

text_fields
bookmark_border
iffk2018
cancel
camera_alt23???? ??????????????????? ??????? ???????????? ??????? ????? ???? ????????????

തിരുവനന്തപുരം: സിനിമ അതിജീവനത്തിനും കൂടിയുള്ളതാണെന്ന് ഓർമപ്പെടുത്തി 23ാമത് കേരള രാജ്യാന്തരചലച്ചിത്ര മേളക്ക ് തിരിതെളിഞ്ഞു. പ്രളയദുരന്തത്തി‍​​​​​​െൻറ പശ്ചാത്തലത്തിൽ കലാപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കി ചലച്ചിത്രലേ ാകവും പ്രേക്ഷക സമൂഹവും ജീവൻ നഷ്​ടപ്പെട്ടവർക്ക് മുന്നിൽ ആദരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൊളുത്തിയ സ്നേഹത്തിരിവെട്ടം വേദിയിൽ നിന്ന് ആയിരക്കണക്കിന് സിനിമാപ്രേമികളുടെ കൈകളിലേക്ക് ദീപനാളമായി പകർന്നതോടെയാണ് അതിജീവനത്തി‍​​​​​​െൻറ മേളപ്പതിപ്പിന് തിരശ്ശീല ഉയർന്നത്. ഇനി ആറുദിനം അനന്തപുരിയിൽ ലോകസിനിമയുടെ പൂക്കാലം.

iffk2018
സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കുന്നു


പ്രളയാനന്തര കേരളം കലാരംഗത്ത് തകര്‍ന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ 23ാമത് ഐ.എഫ്.എഫ്. കെ സഹായകമാകുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിർമിക്കുന്നതുപോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസ്സുകളുടെ പുനര്‍നിർമാണവും. പൊതുഖജനാവിൽനിന്ന് പണം എടുക്കാതെ സ്പോൺസർഷിപ്പിലൂടെയും ഡെലിഗേറ്റ് ഫീസ് വർധിപ്പിച്ചും മേള നടത്താൻ സാധിക്കുമെന്നത് കൂടുതൽ മുന്നോട്ടുകൊണ്ടുപോകാവുന്ന ആശയമാണ്.-

iffk2018

വര്‍ഗീയതയും സങ്കുചിതമായ ദേശീയതയും ഇന്ത്യന്‍ സാഹചര്യത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുകയാണ്. വിശ്വാസത്തി​​​​​​െൻറയും ദേശസ്‌നേഹത്തി​​​​​​െൻറയും പേരു പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നയപരിപാടികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രളയകാലത്ത് നാം നേരിട്ടതുപോലുള്ള ദുരന്താനുഭവങ്ങളെ ഒരുമിച്ചുനിന്ന് അതിജീവിക്കുന്നതിനുള്ള സാധ്യത ഇത്തരം ശക്തികള്‍ നഷ്​ടപ്പെടുത്തും. ആ ആപത്ത് തടയാന്‍ സാര്‍വദേശീയമായ മാനുഷികമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച ചെയ്യണം.

iffk2018
ഉ​ദ്ഘാ​ട വേ​ദി​യി​ൽ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് മെ​ഴു​കു​തി​രി തെ​ളി​ക്കു​ന്ന ന​ടി ന​ന്ദി​ത ദാ​സ്, ബം​ഗാ​ളി സം​വി​ധാ​യ​ക​ൻ ബു​ദ്ധ​ദേ​വ് ദാ​സ് ഗു​പ്ത, ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജീ​ദ് മ​ജീ​ദി, മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി എ.​കെ. ബാ​ല​ൻ, സം​വി​ധാ​യ​ക​ൻ ക​മ​ൽ എ​ന്നി​വ​ർ


19ാം നൂറ്റാണ്ടിലെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ദുരാചാരങ്ങള്‍, സ്ത്രീവിരുദ്ധ സമീപനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്ന് സമൂഹത്തെ മലീമസമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്ന കാലമാണിത്. അത്തരം വിഷയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ചലച്ചിത്ര കലാകാരന്‍ എന്തു നിലപാടെടുക്കു​െന്നന്നത് സമൂഹം സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

iffk2018

സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷതവഹിച്ചു. ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ മുഖമാസികയായ സമീക്ഷയുടെ ചലച്ചിത്രമേള പതിപ്പ് ബുദ്ധദേവ് ദാസ് ഗുപ്ത നടി നന്ദിതാ ദാസിന് നൽകി പ്രകാശനം ചെയ്​തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

iffk2018

തുടർന്ന് ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം 64 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
iffk2018

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsIFFK 2018kerala film festival
News Summary - IFFK 2018 kerala film festival -Movies News
Next Story